കനകമല കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമെന്ന് എന്‍ഐഎ; പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ - തിങ്കളാഴ്ച വിയ്യുര്‍ ജയിലിലെത്തി കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി
കനകമല കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമെന്ന് എന്‍ഐഎ; പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കനകമല കേസിലെ പ്രതികളെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും. പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഷെഹിന്‍ ജഹാന് തീവ്രവാദബന്ധമുണ്ടോയെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. തിങ്കളാഴ്ച വിയ്യുര്‍ ജയിലിലെത്തി കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്

കേസിലെ പ്രതി മന്‍സി ബുറാഖുമായി ഷെഫിന് അടുത്ത ബന്ധമുണ്ടെന്ന് എ്ന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഷെഫിന്‍ ജഹാനുമായി ബന്ധമുള്ളവരുടെ വിവരം എന്‍ഐഎ ശേഖരിച്ചിരുന്നു. മന്‍സിത് ഉണ്ടാക്കിയ വാട്‌സ് ആപ് ഗ്രൂപ്പിലും ഷെഹിന്‍ അംഗമായിരുന്നു. ഷെഫിന്‍ ജഹാന്‍ - മന്‍സി ബുറാഖ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ഭാഗമായി സാഫ് വാന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍


 കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശികളായ മന്‍സീദ് സജീര്‍, ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാല്‍), കോയമ്പത്തൂര്‍ സ്വദേശി അബ് ബഷീര്‍ (റാഷിദ്), കുറ്റിയാടി സ്വദേശികളായ റംഷാദ് നാങ്കീലന്‍ (ആമു), എന്‍.കെ. ജാസിം, തിരൂര്‍ സ്വദേശി സാഫ്‌വാന്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.

കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ രഹസ്യവിവരത്തെ തുടര്‍ന്നു 2016 ഒക്ടോബറിലാണ് എന്‍ഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തി. ഇതിനു പുറമെ, ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com