പല മലകളും ത്യാഗത്തിന്റെ പ്രതീകമായി കുരിശ് നാട്ടി കയ്യേറിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

കേരളത്തില്‍ മാത്രമല്ല പലമലകളിലും ത്യാഗത്തിന്റെ പീഡനാനുഭവത്തിന്റെ സ്മാരകമായ കുരിശ് വെക്കുകയും സ്ഥലം കയ്യേറിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍
പല മലകളും ത്യാഗത്തിന്റെ പ്രതീകമായി കുരിശ് നാട്ടി കയ്യേറിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: കേരളത്തില്‍ മാത്രമല്ല പലമലകളിലും ത്യാഗത്തിന്റെ പീഡനാനുഭവത്തിന്റെ സ്മാരകമായ കുരിശ് വെക്കുകയും സ്ഥലം കയ്യേറിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍. എന്നാല്‍ ബോണക്കാട്ട് കുരിശ് സ്ഥാപിച്ചത് അങ്ങനെയാണെന്ന് കരുതുന്നില്ലെന്നും മറ്റുപലയിടങ്ങളിലും അങ്ങനെയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അത് നിയന്ത്രിച്ചില്ലെങ്കില്‍ ഹിന്ദു സംഘടനകള്‍ ഉള്‍പ്പടെ ഇതിനെതിരെ രംഗത്തുവരും. ഹൈക്കോടതിക്ക് മാത്രമെ ഇതില്‍ ഒരു സമന്വയം കാണാന്‍ കഴിയുകയുള്ളു. കേരളത്തില്‍ നടക്കന്നത് കാണാതെ പോയാല്‍ കേരളം വലിയ വര്‍ഗീയകലാപത്തിന് സാക്ഷ്യം വഹിക്കുമെന്നും മറ്റ് വിഭാഗം വലിയ പ്രചാരണമുണ്ടാക്കാന്‍ ഇത് ഇടയാക്കുമെന്നും രാഹുല്‍ പറഞ്ഞു

കേരളത്തിന്റെ പലഭാഗങ്ങളിലും കുരിശ് വ്യവസായം നടത്തി സ്ഥലകയ്യേറ്റം നടത്തുന്നുണ്ട്. ബോണക്കാട് സംഭവുമായി ബന്ധപ്പെട്ട് ഇത്രയധികം ആളുകള്‍ എത്തിയത് ഒരു ഏകീകരണത്തിന്റെ ഭാഗമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല. ഹൈക്കോടതി വിധിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കുരിശ് ത്യാഗത്തിന്റെ അടയാളമാണ് അതിനെ സാമൂദായിക ഏകീകരണത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമമാണോ ചിലര്‍ നടത്തുന്നതെന്ന് തോന്നിപോകുമെന്നും രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com