'എ കെ ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? മാപ്പ് പറഞ്ഞിട്ട് പോയാ മതി' ; വിടി ബല്‍റാമിനോട് ബി അരുന്ധതി

ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണ്
'എ കെ ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? മാപ്പ് പറഞ്ഞിട്ട് പോയാ മതി' ; വിടി ബല്‍റാമിനോട് ബി അരുന്ധതി

തിരുവനന്തപുരം : കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലപീഡകനെന്ന് വിളിച്ച് അപമാനിച്ച വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ ആക്ടിവിസ്റ്റ് ബി അരുന്ധതി രംഗത്ത്. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എയാണ്. പറയുന്നത് പൊതുസ്ഥലത്താണ്. എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് അരുന്ധതി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 

ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണ്. ജനങ്ങള്‍ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങള്‍ വിചാരിക്കണ്ട. എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും ബി അരുന്ധതി ആവശ്യപ്പെട്ടു.

അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

ജനങ്ങള്‍ തെരഞ്ഞെടുത്ത MLA യാണ്. പറയുന്നത് പൊതുസ്ഥലത്താണ്. 
എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവെന്ന രീതിയില്‍ നിങ്ങള്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഢനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ. ഒളിവില്‍ സഖാവ് എ.കെ.ജിക്ക് അഭയം കൊടുത്ത മുഴുവന്‍ സ്ത്രീകളെയും വി.ടി.ബല്‍റാം അപമാനിക്കുകയാണ്. 
ജനങ്ങള്‍ വിഡ്ഢികളാണെന്നും സ്വന്തം നിലവാരത്തിനനുസരിച്ച് എന്ത് വൃത്തികേട് പറഞ്ഞും രക്ഷപെടാമെന്നും നിങ്ങള്‍ വിചാരിക്കണ്ട. 
എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണം.
പറഞ്ഞിട്ട് പോയാ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com