ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുന്നു; വിജിലന്‍സ് അന്വേഷണം വരട്ടെയെന്നും മന്ത്രി കെകെ ശൈലജ

ഒരു മന്ത്രിയുടെ പങ്കാളിക്ക് ചികിത്സാ ആനൂകൂല്യത്തിന് അവകാശമുണ്ട് - അധാര്‍മികമായി ഒരു രൂപപോലും  കൈപ്പറ്റിയിട്ടില്ലെന്നും ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും  മന്ത്രി കെകെ ശൈലജ
ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുന്നു; വിജിലന്‍സ് അന്വേഷണം വരട്ടെയെന്നും മന്ത്രി കെകെ ശൈലജ

തിരുവന്തപുരം: വിജിലന്‍സ് അന്വേഷണം വരട്ടെയെന്നും അതിലൂടെ സത്യം ജനങ്ങള്‍ അറിയട്ടെയെന്നും മന്ത്രി കെകെ ശൈലജ. അനര്‍ഹമായി ചികിത്സ ആനുകൂല്യം പറ്റിയെന്ന ആരോപണം നേരിടുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.  ഒരു മന്ത്രിയുടെ പങ്കാളിക്ക് ചികിത്സാ ആനൂകൂല്യത്തിന് അവകാശമുണ്ട്. ഇതില്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. അധാര്‍മികമായി ഒരു രൂപപോലും  കൈപ്പറ്റിയിട്ടില്ലെന്നും ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു

മന്ത്രി 28,800 രൂപയ്ക്കു കണ്ണട വാങ്ങിയെന്നും ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികില്‍സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്ക. മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റി ആരോപിച്ച്് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

എന്നാല്‍ മന്ത്രിമാരുടെ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയതെന്നായിരുന്നു ഇക്കാര്യത്തില്‍ മന്ത്രിയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com