കൊല്ലത്ത് ഡിവൈഎഫ്‌ഐനേതാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ജില്ലാ സമ്മേളന നഗരിയിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ എത്തിയാണ് നന്ദുവിനെ സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചത്
കൊല്ലത്ത് ഡിവൈഎഫ്‌ഐനേതാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം


കൊല്ലം : ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം തിളികൊല്ലൂര്‍ മേഖല കമ്മിറ്റി അംഗം നന്ദുവിനാണ് മര്‍ദ്ദനമേറ്റത്. പിങ്ക് പൊലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിനായിരുന്നു മര്‍ദ്ദനം. ഫോണ്‍ ആവശ്യപ്പെട്ട പൊലീസ്, തന്റെ മുഖത്ത് അടിക്കുകയും മുതുകത്ത് ഇടിക്കുകയും ചെയ്‌തെന്ന് നന്ദു പറഞ്ഞു. 

സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിക്ക് അടുത്തുവെച്ചായിരുന്നു സംഭവം. നന്ദുവിന്റെ സ്‌കൂട്ടര്‍ തട്ടിയ പിങ്ക് പൊലീസിന്റെ കാര്‍ നന്നാക്കി കൊടുക്കണമെന്ന് പൊലീസ്  ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയതുകൊണ്ടാണ് സ്‌കൂട്ടര്‍ ഇടിച്ചതെന്ന് നന്ദു പറഞ്ഞു. തുടര്‍ന്ന് പിങ്ക് പൊലീസ് കൂടുതല്‍ പൊലീസുകാരെ വിളിച്ചുവരുത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

ജില്ലാ സമ്മേളന നഗരിയിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ എത്തിയാണ് നന്ദുവിനെ സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചത്. പൊലീസിന്‍രെ അതിക്രമത്തിനെതിരെ നന്ദു കമ്മീഷണര്‍ക്ക് പരാതി നല്‍കി. പൊലീസിനെ കയറൂരി വിടുന്നതിനെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com