നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയെ സംരക്ഷിക്കുമെന്ന് പ്രതീക്ഷയില്ല:പിണറായി വിജയന്‍

തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും അടക്കമുളള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മോചിതമായിട്ടില്ലെന്ന് മുഖ്യമന്ത്രി
നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയെ സംരക്ഷിക്കുമെന്ന് പ്രതീക്ഷയില്ല:പിണറായി വിജയന്‍

തിരുവനന്തപുരം:   വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും അടക്കമുളള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മോചിതമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ  വ്യക്തമായ തെളിവാണ് രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇനിയും ഇടിയുമെന്ന കേന്ദ്ര സ്റ്റാറ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. എടുത്തുചാടി നടപ്പിലാക്കിയ സാമ്പത്തികപരിഷ്‌കാരങ്ങളെ സംബന്ധിച്ച് ഇടതുപക്ഷമുന്നയിച്ച വിമര്‍ശനങ്ങളെ ശരിവയ്ക്കുകയാണ് ഈ കണക്കുകളെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. 

കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 6.5%ലേക്കാണ് സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിയിരിക്കുന്നത്. വരുന്ന വര്‍ഷം നിര്‍മാണമേഖലയിലെയും കാര്‍ഷികമേഖലയിലെയും വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും പൊതുമേഖലയെ സംരക്ഷിച്ചുനിര്‍ത്തുവാനും നിര്‍മാണമേഖലയെ ശക്തിപ്പെടുത്തുവാനും ഉതകുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ അത്തരത്തില്‍ ശക്തമായൊരു നിലപാടെടുക്കുവാന്‍ അനുവദിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ആശങ്കപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയുടെ ആഭ്യന്തരവളര്‍ച്ചാ നിരക്ക് ഇനിയുമിടിയുമെന്ന കേന്ദ്ര സ്റ്റാറ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട് ആശങ്കാജനകമാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 6.5%ലേക്കാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിയിരിക്കുന്നത്. വരുന്ന വര്‍ഷം നിര്‍മാണമേഖലയിലെയും കാര്‍ഷികമേഖലയിലെയും വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും ജിഎസ്റ്റിയും പോലെയുള്ള സാമ്പത്തികപരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മോചിതമായിട്ടില്ലെന്നാണിത് വ്യക്തമാക്കുന്നത്. എടുത്തുചാടി നടപ്പിലാക്കിയ സാമ്പത്തികപരിഷ്‌കാരങ്ങളെ സംബന്ധിച്ച് ഇടതുപക്ഷമുന്നയിച്ച വിമര്‍ശനങ്ങളെ ശരിവയ്ക്കുകയാണ് ഈ കണക്കുകള്‍.

വരുന്ന കേന്ദ്രബജറ്റില്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും പൊതുമേഖലയെ സംരക്ഷിച്ചുനിര്‍ത്തുവാനും നിര്‍മാണമേഖലയെ ശക്തിപ്പെടുത്തുവാനും ഉതകുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ അത്തരത്തില്‍ ശക്തമായൊരു നിലപാടെടുക്കുവാന്‍ അനുവദിക്കുമെന്ന് കരുതുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com