മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കണോ, വേണ്ടയോ എന്ന തര്‍ക്കമുയര്‍ത്തി കാന്തപുരത്തെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട : കോടിയേരി ബാലകൃഷ്ണന്‍ 

ആരോഗ്യകരമായ ബന്ധമാണ് സിപിഎമ്മിന് കാന്തപുരവുമായുള്ളത്
മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കണോ, വേണ്ടയോ എന്ന തര്‍ക്കമുയര്‍ത്തി കാന്തപുരത്തെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട : കോടിയേരി ബാലകൃഷ്ണന്‍ 

തിരുവനന്തപുരം : മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കണോ, വേണ്ടയോ എന്ന തര്‍ക്കമുയര്‍ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഒറ്റപ്പെടുത്താമെന്നാണ് ചിലര്‍ കരുതുന്നത്. അത് നടക്കാത്ത കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമ്മേളത്തില്‍ ചിലര്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത് ശരിയായില്ല എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎമ്മിന്റെ ആശയങ്ങളോട് യോജിക്കുന്ന ആളല്ല കാന്തപുരം. അദ്ദേഹത്തിന്റെ ആശയങ്ങളോട് പൂര്‍ണമായും യോജിക്കാന്‍ സിപിഎമ്മിനും ആകില്ല. യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ പരസ്പരം യോജിച്ച് പോവുമ്പോഴും കാന്തപുരം സിപിഎമ്മിനേയും സിപിഎം കാന്തപുരത്തേയും വിമര്‍ശിച്ചിട്ടുണ്ട്. എന്ത് വിമര്‍ശനമുണ്ടായാലും സഹിഷ്ണുതയോടെ അതിനെ അഭിമുഖീകരിക്കാറാണ് പതിവ്. ആരോഗ്യകരമായ ബന്ധമാണ് ഞങ്ങള്‍ക്ക് കാന്തപുരവുമായുള്ളത്. കോടിയേരി അഭിപ്രായപ്പെട്ടു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി കുന്നമംഗലത്ത് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്നലെ പങ്കെടുത്തു.

മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കണോ, വേണ്ടയോ എന്ന തര്‍ക്കമുയര്‍ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഒറ്റപ്പെടുത്താമെന്നാണ് ചിലര്‍ കരുതുന്നത്. അത് നടക്കാത്ത കാര്യമാണ്. ഈ സമ്മേളത്തില്‍ ചിലര്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത് ശരിയായില്ല.

സിപിഐ എം ന്റെ ആശയങ്ങളോട് യോജിക്കുന്ന ആളല്ല കാന്തപുരം. അദ്ദേഹത്തിന്റെ ആശയങ്ങളോട് പൂര്‍ണമായും യോജിക്കാന്‍ സിപിഐ എം നും ആവില്ല. യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ പരസ്പരം യോജിച്ച് പോവുമ്പോഴും കാന്തപുരം സിപിഐ എം നേയും സിപിഐ എം കാന്തപുരത്തേയും പല സന്ദര്‍ഭങ്ങളിലും വിമര്‍ശിച്ചിട്ടുണ്ട്. എന്ത് വിമര്‍ശനമുണ്ടായാലും സഹിഷ്ണുതയോടെ അതിനെ അഭിമുഖീകരിക്കാറാണ് പതിവ്. ആരോഗ്യകരമായ ബന്ധമാണ് ഞങ്ങള്‍ക്ക് കാന്തപുരവുമായുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com