ലോഡ്ജ് മൊത്തമായി വാടകയ്‌ക്കെടുത്ത് വേശ്യാവൃത്തി; യുവതികളും ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 15 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എയ്ഡ്‌സ് ബാധിതരും 

ലോഡ്ജ് മൊത്തമായി വാടകയ്‌ക്കെടുത്ത് വേശ്യാവൃത്തി; യുവതികളും ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 15 പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എയ്ഡ്‌സ് ബാധിതരും 
പെണ്‍വാണിഭത്തിനു പിടിയിലായവര്‍
പെണ്‍വാണിഭത്തിനു പിടിയിലായവര്‍

കൊച്ചി: നഗരമധ്യത്തിലെ ലോഡ് മൊത്തമായി വാടകയ്ക്ക എടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിലായി. ഇതരസംസ്ഥാനക്കാരായ യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. 


പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ലോഡ്ജില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. ഈ ലോഡ്ജ് മൊത്തമായി ഇവര്‍ വാടകയ്ക്ക എടുത്തിരിക്കുകയായിരുന്നു. അറസ്‌ററിലായവരില്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പെടുന്നു. വനിതകളില്‍ മൂന്നു പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. 

പരിശോധനയില്‍ ഒരു തോക്കും അനുവദനീയമായ അളവില്‍ കൂടുതലുള്ള മദ്യവും കെട്ടുകണക്കിന് ഗര്‍ഭനിരോധന ഉറകളും പിടിച്ചെടുത്തു. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇടപാടുകാരെ ലോഡ്ജില്‍ എത്തിച്ചു നല്‍കിയിരുന്നതായും പൊലീസ് പറയുന്നു. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

വിവിധ വെബ്‌സൈറ്റുകളില്‍ വിവിധ പേരുകളും പല ഹോട്ടലുകളുടെ വിലാസവും നല്‍കിയാണു ഇടപാടുകാരെ സംഘം തരപ്പെടുത്തിയിരുന്നത്. കുറഞ്ഞ നിരക്കില്‍ മസാജ് എന്ന പോലെയുള്ള പരസ്യങ്ങള്‍ നല്‍കിയായിരുന്നു ഇവര്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. വിളിക്കുന്നവരോട് പുല്ലേപ്പടിയിലെ ലോഡ്ജിലെത്താന്‍ ആവശ്യപ്പെടും. 

പിടികൂടിയതിനു ശേഷവും ഇവരുടെ മൊബൈല്‍ ഫോണുകളിലേക്ക് നൂറുകണക്കിനു കോളുകള്‍ വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജില്‍ മുറിയെടുക്കുന്നവരെ പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ചിരുന്നു. മുറിയെടുത്ത ഒരാള്‍ വേശ്യാവൃത്തിയില്‍ താത്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ തോക്കു ചൂണ്ടി നിര്‍ബന്ധിച്ചു. രക്ഷപ്പെട്ട യുവാവ് നല്‍കിയ സൂചന അനുസരിച്ചാണ് ലോഡ്ജ് പൊലീസ് നിരീക്ഷണത്തിലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com