'സോളാര്‍ റിപ്പോര്‍ട്ടിലെ ചരിത്രപുരുഷന്മാരുടെ തൊപ്പി മഹാനായ എകെജിയുടെ ശിരസില്‍ ചാര്‍ത്തരുത്' ; വി ടി ബല്‍റാമിനെതിരെ ചെറിയാന്‍ ഫിലിപ്പ്

കാലന്‍ വന്നു വിളിച്ചിട്ടും പോവാത്തതെന്തേ ഗോപാലാ..'.എന്ന് പണ്ട് മുദ്രാവാക്യം വിളിച്ചവരുടെ പിന്മുറക്കാരനാണ് വി ടി ബല്‍റാം
'സോളാര്‍ റിപ്പോര്‍ട്ടിലെ ചരിത്രപുരുഷന്മാരുടെ തൊപ്പി മഹാനായ എകെജിയുടെ ശിരസില്‍ ചാര്‍ത്തരുത്' ; വി ടി ബല്‍റാമിനെതിരെ ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : പാവങ്ങളുടെ പടത്തലവന്‍ എ കെ ഗോപാലനെ ബാലപീഡകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ ചെറിയാന്‍ ഫിലിപ്പ്. സോളാര്‍ റിപ്പോര്‍ട്ടിലെ ചരിത്രപുരുഷന്മാരുടെ തൊപ്പി മഹാനായ എകെജി യുടെ ശിരസില്‍ ചാര്‍ത്തരുതെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം. 

കാലന്‍ വന്നു വിളിച്ചിട്ടും പോവാത്തതെന്തേ ഗോപാലാ..'.എന്ന് പണ്ട് മുദ്രാവാക്യം വിളിച്ചവരുടെ പിന്മുറക്കാരനാണ് വി ടി ബലറാം. എഴുപതുകളില്‍ എകെജിയുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിച്ചിരുന്ന അന്നത്തെ കെഎസ്‌യു നേതാവായിരുന്നു താനെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഫേസ്ബുക്ക് കമന്റിലാണ് ബല്‍റാം ഇന്നലെ എകെജിയെ ബാലപീഡകനെന്ന് ബല്‍റാം വിളിച്ചത്. ഒളിവില്‍ കഴിയുന്ന കാലത്ത് എ കെ ജി ബാലപീഡനം നടത്തിയെന്ന വി ടി ബല്‍റാമിന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം വിവാദമായതോടെ, പരാമര്‍ശത്തെ ന്യായീകരിച്ച് എകെജിയുടെ ജീവചരിത്രവും പത്രവാര്‍ത്തയും ഉദ്ധരിച്ച് ആരോപണങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ച് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. ബല്‍റാമിന്റെ അധിക്ഷേപത്തിനെതിരെ സമൂഹമാധ്യമത്തിലും പുറത്തും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com