സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മര്‍ദനം: മഹാരാജാസ് കോളേജില്‍ അശ്ലീല പോസ്റ്ററുകള്‍

സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം എന്നത് അടക്കം അശ്ലീല ചുവയുളള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മര്‍ദനം: മഹാരാജാസ് കോളേജില്‍ അശ്ലീല പോസ്റ്ററുകള്‍

കൊച്ചി: മഹാരാജാസ് കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ മര്‍ദനത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകളും, കോളേജ് അധ്യാപികയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നാലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിരവധി അശ്ലീല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം എന്നത് അടക്കം അശ്ലീല ചുവയുളള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കോളേജ് അധ്യാപിക മുന്‍ പ്രിന്‍സിപ്പലിന്റെ മകളെ മര്‍ദിച്ചെന്ന പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകള്‍ ഡോ അപര്‍ണയുടെ പരാതിയില്‍ മഹാരാജാസ് കോളേജ് അധ്യാപിക ശ്രീകലയ്‌ക്കെതിരെയാണ് കേസ്. ഇതിന് പിന്നാലെ ക്വാര്‍ട്ടേഴ്‌സിലെ തന്റെ മുറിയില്‍ അപര്‍ണ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചുവെന്നും തന്നെ ഉപദ്രവിച്ചുവെന്നും കാണിച്ച് ശ്രീകലയും സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ നിലയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നതിനിടെയാണ് സ്റ്റാഫ് ഹോസ്റ്റലില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ താന്‍ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളെടുക്കാന്‍ എത്തിയപ്പോള്‍, താക്കോല്‍ക്കൂട്ടം  ഉപയോഗിച്ചു ശ്രീകല കഴുത്തില്‍ മുറിവേല്‍പ്പിച്ചെന്നാണ് അപര്‍ണ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com