അതിരൂപതാ ഭരണത്തില്‍ ഭൂമാഫിയയുടെയും കളളപ്പണത്തിന്റെയും കടന്നുകയറ്റം:വൈദിക സമിതി 

സീറോ മലബാര്‍ സഭയുടെ കീഴിലുളള  എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന് വൈദിക സമിതി. അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വൈദിക സമിതി
അതിരൂപതാ ഭരണത്തില്‍ ഭൂമാഫിയയുടെയും കളളപ്പണത്തിന്റെയും കടന്നുകയറ്റം:വൈദിക സമിതി 

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുളള  എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന് വൈദിക സമിതി. അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ബിഷപ്പുമാര്‍ക്ക് വൈദിക സമിതി അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. തിങ്കളാഴ്ച ചേരുന്ന സിനഡ് ഈ വിഷയം ചര്‍ച്ചചെയ്യണമെന്നും അതിനായി അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സഭയിലെ 62 ബിഷപ്പുമാര്‍ക്കും വൈദിക സമിതി കത്തയച്ചു. അതിരൂപത ഭരണത്തില്‍ കളളപ്പണക്കാരും ഭൂമാഫിയകളും ഇടപെടുന്നതായുളള ഗുരുതര ആരോപണവും കത്തില്‍ ഉന്നയിക്കുന്നു. 

 വൈദിക സമിതി നിലപാട് കടുപ്പിക്കുകയും ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടെടുക്കുകയും ചെയ്യുന്നതോടെ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടുതല്‍ പ്രതിരോധത്തിലായി.തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന സിനഡ് സഭാ ആസ്ഥാനത്താണ് ചേരുന്നത്. കഴിഞ്ഞ ആഴ്ച ഒരു വിഭാഗം കര്‍ദിനാളിനെ തടഞ്ഞുവച്ചതോടെ യോഗം ചേരാനായില്ല.അതോടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സിനഡ് ചര്‍ച്ചചെയ്യാത്ത പക്ഷം വത്തിക്കാനിലേക്ക് പരാതി അയക്കാനും വൈദിക സമിതി ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com