തിരുവനന്തപുരം: സി.പി.ഐക്ക് ശക്തിയില്ലെന്ന സി.പി.എമ്മിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐക്ക് ശക്തിയില്ലെന്ന് സിപിഎം പറയുന്നത് ശരിക്കും കാണാത്തത് കൊണ്ടാണ്. നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാല്‍ സി.പി.എമ്മിന്റെ ഈ പ്രശ്നം മാറുമെന്നും കാനം വ്യക്താമാക്കി.
കേരള കോണ്‍ഗ്രസ് വന്നാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടില്ല. അത് സങ്കല്‍പ്പം മാത്രമാണ്. കേരള കോണ്‍ഗ്രസിനെ കുറിച്ച് യാതൊരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. വി ടി.ബല്‍റാമിന്റെ പരാമര്‍ശം അനാവശ്യമാണെന്നും എന്നാല്‍ മാപ്പ് പറയണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ