പെണ്‍വാണിഭ സംഘത്തില്‍ എയിഡ്‌സ് ബാധിതര്‍ ; ഇടപാടുകാരെ തേടി പൊലീസ്

ചിലര്‍ എയിഡ്‌സ് ബാധിതരാണെന്ന സൂചനയെ തുടര്‍ന്ന് പിടിയിലായ മുഴുവന്‍ പേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു
പെണ്‍വാണിഭ സംഘത്തില്‍ എയിഡ്‌സ് ബാധിതര്‍ ; ഇടപാടുകാരെ തേടി പൊലീസ്

കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍ പെണ്‍വാണിഭം നടത്തിയതിന് അറസ്റ്റിലായവരില്‍ ചിലര്‍ എയിഡ്‌സ് ബാധിതരാണെന്ന സൂചനയെ തുടര്‍ന്ന് പിടിയിലായ മുഴുവന്‍ പേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇവരുടെ സ്ഥിരം ഇടപാടുകാരെ കണ്ടെത്തി വിവരം ധരിപ്പിക്കാനും പൊലീസ് ശ്രമം ആരംഭിച്ചു. മുഖ്യപ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് സ്ഥിരം ഇടപാടുകാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 
പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി സ്വദേശിനി ഷെഹ്നാസിന്റെയും, ലോഡ്ജ് നടത്തിപ്പുകാരായ കൊച്ചി സ്വദേശി ജോഷി, കൊല്ലം സ്വദേശി വിനീഷ് എന്നിവരുടെ പക്കല്‍ സ്ഥിരം ഇടപാടുകാരുടെ പേരും ഫോണ്‍ നമ്പറും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ആവശ്യക്കാരെ ലോഡ്ജില്‍ എത്തിക്കുന്ന ഏജന്റുമാരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 

പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ലോഡ്ജില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. അറസ്‌ററിലായവരില്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പെടുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തേടിവരുന്നവരുടെ എണ്ണം കൊച്ചിയില്‍ വളരെ കൂടുതലാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ ഞാറയ്ക്കല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഡല്‍ഹി സ്വദേശിനി ഷെഹ്നാസിന്റെ നേതൃത്വത്തിലുൂള്ള പെണ്‍വാണിഭ സംഘത്തെയാണ് വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്. ഇതരസംസ്ഥാനക്കാരായ യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ സൈറ്റുകളിലും സാമൂഹമാധ്യമങ്ങളിലും കൊച്ചി സിറ്റി പൊലീസ് നടത്തിവന്ന നിരീക്ഷണത്തിനിടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മൂന്നുമാസമായി സംഘം ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ലോഡ്ജില്‍ നിന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. ഈ ലോഡ്ജ് മൊത്തമായി ഇവര്‍ വാടകയ്ക്ക എടുത്തിരിക്കുകയായിരുന്നു. തോക്കും ലഹരിവസ്തുക്കളും ലോഡ്ജില്‍ നിന്ന് കണ്ടെത്തി. അനുവദനീയമായ അളവില്‍ കൂടുതലുള്ള മദ്യവും കെട്ടുകണക്കിന് ഗര്‍ഭനിരോധന ഉറകളും പിടിച്ചെടുത്തു. വിവിധ വെബ്‌സൈറ്റുകളില്‍ വിവിധ പേരുകളും പല ഹോട്ടലുകളുടെ വിലാസവും നല്‍കിയാണു ഇടപാടുകാരെ സംഘം തരപ്പെടുത്തിയിരുന്നത്. 

പിടികൂടിയതിനു ശേഷവും ഇവരുടെ മൊബൈല്‍ ഫോണുകളിലേക്ക് നൂറുകണക്കിനു കോളുകള്‍ വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജില്‍ മുറിയെടുക്കുന്നവരെ പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ചിരുന്നു. മുറിയെടുത്ത ഒരാള്‍ വേശ്യാവൃത്തിയില്‍ താത്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ തോക്കു ചൂണ്ടി നിര്‍ബന്ധിച്ചതായും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com