ബല്‍റാമിന്റെത് വൈകൃതമനസ്സിന്റെ പ്രതിഫലനം: എന്‍ എസ് മാധവന്‍

ബല്‍റാമിന്റെ വാക്കുകള്‍ വൈകൃത മനസ്സിന്റെ പ്രതിഫലനമാണ്. അല്ലാത്തപക്ഷം ആത്മപ്രതിഷ്ഠക്കുളള ബല്‍റാമിന്റെ ചില ശ്രമമായും ഇതിനെ വ്യാഖ്യാനിക്കാമെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു
ബല്‍റാമിന്റെത് വൈകൃതമനസ്സിന്റെ പ്രതിഫലനം: എന്‍ എസ് മാധവന്‍

കൊച്ചി: എകെജിയെ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ, വിമര്‍ശനവുമായി പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവനും രംഗത്ത്. ബല്‍റാമിന്റെ വാക്കുകള്‍ വൈകൃത മനസ്സിന്റെ പ്രതിഫലനമാണ്. അല്ലാത്തപക്ഷം ആത്മപ്രതിഷ്ഠക്കുളള ബല്‍റാമിന്റെ ചില ശ്രമമായും ഇതിനെ വ്യാഖ്യാനിക്കാമെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഫെയ്‌സബുക്ക് പോസ്റ്റില്‍ ഉദ്ധരിച്ച രേഖകള്‍ പരിശോധിച്ചാല്‍ വി ടി ബല്‍റാമിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങളെല്ലാം തെറ്റാണെന്ന് മനസ്സിലാവുമെന്നും എന്‍ എസ് മാധവന്‍ പ്രതികരിച്ചു. 

ഫേസ്ബുക്ക് കമന്റിലാണ് വി ടി ബല്‍റാം എംഎല്‍എ എകെജി ബാലപീഡകനാണെന്ന വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദമായതിന് പിന്നാലെ, ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരണവുമായി രംഗത്തെത്തി. പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടോടെ, ദ ഹിന്ദു ദിനപത്രം 2001 ഡിസംബര്‍ 20 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചായിരുന്നു ന്യായീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com