ഭൂമിയിടപാട് വിവാദം: കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു

സീറോ മലബാര്‍ സഭയുടെ കീഴില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു
ഭൂമിയിടപാട് വിവാദം: കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിവിവാദവുമായി ബന്ധപ്പെട്ട്‌ സഭയ്ക്കുണ്ടായ നാണക്കേടിനെ തുടര്‍ന്നാണ് ജോര്‍ജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചത്.

സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തിന് എതിരെ കടുത്ത നിലപാടുമായി വൈദിക സമിതി രംഗത്തെത്തിയിരുന്നു. അതിരൂപതാ ഭരണത്തില്‍ കള്ളപ്പണക്കാരും ഭൂമാഫിയയും കടന്നു കൂടിയതായി സിനഡിന് അയച്ച കത്തില്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജ് ആലഞ്ചേരിയുടെ ഖേദപ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com