ബല്‍റാമിനെ രക്ഷിക്കാന്‍ മണിയാശാനെ പരാമര്‍ശിക്കുന്നത് പാഴ്‌വേല: അശോകന്‍ ചരുവില്‍

തികഞ്ഞ അവാസ്തവം പറഞ്ഞ് എ.കെ.ജി.യെ അപമാനിക്കാന്‍ ശ്രമിച്ച വി.ടി.ബലറാമിനെ രക്ഷിക്കാന്‍ മണിയാശാനെ പരാമര്‍ശിക്കുന്നത് പാഴ് വേലയാണെന്ന് അശോകന്‍ ചരുവില്‍
ബല്‍റാമിനെ രക്ഷിക്കാന്‍ മണിയാശാനെ പരാമര്‍ശിക്കുന്നത് പാഴ്‌വേല: അശോകന്‍ ചരുവില്‍


കൊച്ചി:  എകെജിയെ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ രാഷ്ട്രീയഭേദമെന്യ തുടര്‍ന്നുളള ദിവസങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ മന്ത്രി എം എം മാണിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച വി ടി ബല്‍റാമിനെ രക്ഷിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഇവരെ വിമര്‍ശിച്ച്  ഇപ്പോള്‍ എഴുത്തുകാരന്‍ അശോകന്‍ ചരുവിലും മുന്നോട്ടുവന്നിരിക്കുകയാണ്. 
മന്‍മോഹന്‍സിങിനെ വിമര്‍ശിച്ച മന്ത്രി എം എം മണിയെ സംരക്ഷിക്കുന്നത് സിപിഎമ്മിന്റെ ജീര്‍ണതയാണ് എന്ന നിലയിലായിരുന്നു വി ടി ബല്‍റാമിന്റെ വിമര്‍ശനം. ഇതിന് പിന്നാലെ പണിയെടുക്കുന്നവരുടെ കൂട്ടത്തില്‍നിന്നും എ.കെ.ജി.യെ പിന്തുടര്‍ന്ന് വളര്‍ന്ന് ജനനേതാവായ ആളാണ് എം.എം.മണിയെന്ന് അശോകന്‍ ചരുവില്‍ ഓര്‍മ്മിപ്പിച്ചു. 

സാമാന്യ മനുഷ്യന്റെ നാട്ടുശൈലിയില്‍ മണി സംസാരിക്കാറുണ്ട്. പക്ഷേ അദ്ദേഹം കള്ളം പറഞ്ഞ് കേരളം കേട്ടിട്ടില്ല. തികഞ്ഞ അവാസ്തവം പറഞ്ഞ് എ.കെ.ജി.യെ അപമാനിക്കാന്‍ ശ്രമിച്ച വി.ടി.ബലറാമിനെ രക്ഷിക്കാന്‍ മണിയാശാനെ പരാമര്‍ശിക്കുന്നത് പാഴ് വേലയാണെന്ന് അശോകന്‍ ചരുവില്‍ കുറ്റപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com