പിഡോഫീലായി ചാപ്പകുത്തപ്പെടാന്‍ വയ്യ; 'പുള്ളിക്കാരി'യെ പിന്‍വലിച്ചതിനെക്കുറിച്ച് ഷാരോണ്‍ റാണി പറയുന്നു

നമുക്കൊന്ന് പ്രണയിച്ചാലോ എന്ന കാപ്ഷനോട് കൂടി  വി.ടി ബല്‍റാമിനോട് സാദൃശ്യമുള്ള വ്യക്തിയുടെ മടിയില്‍ കയറിയിരുന്ന് ചോദിക്കുന്ന ചിത്രീകരണമാണ് പിന്‍വലിച്ചത്.
ഷാരോണ്‍ റാണി
ഷാരോണ്‍ റാണി

ഞാന്‍ പിഡോ അല്ല. എന്റെ പീഡോഫീലിയ ഇങ്ങനെയല്ല. താങ്ക്‌സ്. പുള്ളിക്കാരിയുടെ ഉടമ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെയെഴുതി, കാര്‍ട്ടൂണ്‍ പിന്‍വലിച്ചു. നമുക്കൊന്ന് പ്രണയിച്ചാലോ എന്ന കാപ്ഷനോട് കൂടി  വി.ടി ബല്‍റാമിനോട് സാദൃശ്യമുള്ള വ്യക്തിയുടെ മടിയില്‍ കയറിയിരുന്ന് ചോദിക്കുന്ന ചിത്രീകരണമാണ് പിന്‍വലിച്ചത്. ഗ്രാഫിക് നോവലിസ്റ്റും ചിത്രകാരിയുമായ ഷാരോണ്‍ റാണിയുടെ കഥാപാത്രമാണ് 'പുള്ളിക്കാരി'

കടുത്ത സദാചാര ആക്രമണം നേരിടാനാവാതെയാണ് ചിത്രീകരണം പിന്‍വലിക്കുന്നതെന്ന് അറിയിച്ച് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്യുകയായിരുന്നു. ഷാരോണിന്റെ ചിത്രം ബാലപീഡകരെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കാണിച്ചാണ് സദാചാര ഗുണ്ടകള്‍ ഇവര്‍ക്കെതിരെ ആക്രമണം നടത്തിയത്. 

തുടര്‍ന്ന് തന്റെ പുള്ളിക്കാരി എന്ന കഥാപാത്രം ചെറിയ കുട്ടിയല്ല എന്ന വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. പക്ഷേ ഇന്‍ബോക്‌സില്‍ സൈബര്‍ ആക്രമണം തുടര്‍ന്നു കൊണ്ടേയിരുന്നു. പുള്ളിക്കാരിയെ അറിയാത്തവരും ആ കഥാപാത്രം എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്നും അറിയാതെയാണ് ആക്രമണം നടത്തിയതെന്ന് ഷാരോണ്‍ പറയുന്നു.

'പുള്ളിക്കാരിയെ ഒരു പീഡോഫീലായിട്ട് ആളുകള്‍ കാണുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പീഡോഫീലിയയെ അനുകൂലിക്കുന്ന ആളല്ല പുള്ളിക്കാരി. പുള്ളിക്കാരി വളരെ തമാശയോടുകൂടി വിടി ബല്‍റാമിന്റെ മടിയില്‍ കയറിയിരുന്ന് ചോദിക്കുന്ന ഒരു ചോദ്യമാണ് ഞാന്‍ നിങ്ങളെ പ്രണയിച്ചോട്ടേയെന്ന്'- ഷാരോണ്‍ വ്യക്തമാക്കി.

വിടി ബല്‍റാം ഒരു പീഡോഫീലിക് ആരോപണം ഉന്നയിച്ചെങ്കിലും ഞാന്‍ ചെയ്ത പുള്ളിക്കാരിയില്‍ പീഡോഫൈയില്‍ എന്നോരു ആശയം ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. ചിത്രം കാണുന്നയുടനെ ഒരു പീഡോഫീലിക് ഫീലിങ്‌സ് ഉണ്ടാകുന്നത് അത് അവരുടെ മനസിലെ റിഫ്‌ലക്ഷന്‍ ആണെന്നാണ് ഷാരോണ്‍ പറയുന്നത്, പുള്ളിക്കാരിയെ മനസിലാക്കാതെ ഈ ഒരൊറ്റ കഥാപാത്രം കണ്ടിട്ട് വിമര്‍ശിക്കുന്നതിലര്‍ത്ഥമല്ലെന്നും ഷാരോണ്‍ വ്യക്തമാക്കി. കാലത്തിനും സ്റ്റേറ്റിനും അതീതമായിട്ടുള്ള തന്റെ ഈ കഥാപാത്രം എന്തും പറയുകയും ചെയ്യുകയും ചെയ്യുമെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

'പുള്ളിക്കാരി സിഗരറ്റു വലിക്കും, കഞ്ചാവ് വലിക്കും, ആസിഡ് അടിക്കും, മദ്യപിക്കും, കള്ളക്കടത്തും, കൊലപാതകവും ചെയ്യും, സ്‌നേഹിക്കും, കരയും ,ചിരിക്കും, കളരിയും കരാട്ടെയും പയറ്റും , ഫ്‌ലെര്‍ട്ട് ചെയ്യും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും . എന്തും ചെയ്യും, എന്തും പറയും. പുള്ളിക്കാരിക്ക് പ്രായമില്ല. അല്ലാതെ കുപ്പിപ്പാലും കുടിച്ചിരിക്കുന്ന കുട്ടിയല്ല. ഒരു കഥാപാത്രമാണ്'- തന്റെ കാര്‍ട്ടൂണ്‍ പിന്‍വലിച്ചതിന് ശേഷം ഇങ്ങനെയാണ് ഷാരോണ്‍ ഫേസ്ബുക്കില്‍ എഴുതിയത്. 'ഐ നീഡ് സം എയര്‍' എന്നു പറഞ്ഞുകൊണ്ട് ബിക്കിനിയിട്ട പുള്ളിക്കാരിയും ഷാരോണിന് വേണ്ടി രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com