മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണം നല്‍കിയത് അറിഞ്ഞില്ലെന്ന് റവന്യു മന്ത്രി; സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ച

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് താന്‍ അറിഞ്ഞില്ലെന്ന് റനവ്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണം നല്‍കിയത് അറിഞ്ഞില്ലെന്ന് റവന്യു മന്ത്രി; സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് താന്‍ അറിഞ്ഞില്ലെന്ന് റനവ്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉത്തവ് ഉദ്യോഗസ്ഥ വീഴ്ചാണ്. താനും ഓഫീസും ഇക്കാര്യം അറിഞ്ഞിട്ടില്ല.അദ്ദേഹം വ്യക്തമാക്കി.റവന്യു അഡി.സെക്രട്ടറി പി.എച്ച് കുര്യനാണ് ഉത്തരവിറക്കിയത്. 

അതേസമയം സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ ഹെലികോപ്റ്ററിന് പണം ചെലവാക്കിയത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ വിവാദ ഉത്തരവ് ചീഫ് സെക്രട്ടറി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടറ്റര്‍ യാത്രയ്ക്ക് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ത്യശ്ശൂരിലെ പാര്‍ട്ടി സമ്മേളനവേദിയില്‍ നിന്നും തലസ്ഥാനത്തെത്താന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്കാണ് ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി എട്ടുലക്ഷം രൂപയാണ് അനുവദിച്ചായിരുന്നു ഉത്തരവ്.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണുവാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാ സമ്മേളനത്തിന് പുറമെ രണ്ട് പരിപാടികളാണുണ്ടായത്. ഓഖി കേന്ദ്രസംഘമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭാ യോഗവും. ഇത് കഴിഞ്ഞ് സമ്മേളനവേദിയിലേക്ക് വീണ്ടും മുഖ്യനമന്ത്രി സഞ്ചരിച്ചത് ഹെലികോപ്റ്ററിലായിരുന്നു. ഈയിനത്തിലാണ് വാടകയായി എട്ടുലക്ഷം രൂപചെലവായത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം ഈടാക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com