ആ വാക്കുകള്‍ ഇനി ആവര്‍ത്തിക്കാനില്ലെന്ന് വിടി ബല്‍റാം (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2018 04:49 PM |
Last Updated: 10th January 2018 05:08 PM | A+A A- |

പാലക്കാട്: എകെജിക്കെതിരെ താന്‍ നല്‍കിയ മറുപടി ഉദാത്തമെന്നൊന്നും അവകാശപ്പെടുന്നില്ലെന്നും ആ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിടി ബല്‍റാം. അതുകൊണ്ട് തന്നെ ഈ നിലയില്‍ ആ വിവാദം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹമില്ല. എന്നാല്‍ സിപിഎമ്മിന്റെ ഗുണ്ടായിസത്തെ ചെറുക്കാനുളള കരുത്ത് തനിക്കും പാര്‍ട്ടിക്കുമുണ്ടെന്നും ബല്‍റാം പറഞ്ഞു.
തൃത്താലയ്ക്കടത്ത് കുറ്റനാട്ട് സിപിഎം നടത്തിയ ആക്രമണത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബല്‍റാം. കോണ്‍ഗ്രസുകാര്‍ക്കെതിരെയുള്ള നിരന്തര ആക്ഷേപങ്ങള്‍ക്ക് മറുപടിയായി അവര്‍ക്ക് മനസിലാകുന്ന അതേഭാഷയില്‍ മറുപടി കൊടുത്തു എന്നുള്ളുവെന്നും അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബല്‍റാം പ്രസംഗത്തില്‍ പറഞ്ഞു.