ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ; ബല്‍റാമിനും സുരേന്ദ്രനുമെതിരെ കോടിയേരി 

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ; ബല്‍റാമിനും സുരേന്ദ്രനുമെതിരെ കോടിയേരി 

കൊച്ചി: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എയ്ക്ക് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പിന്തുണ പ്രഖ്യാപിച്ചത് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എകെജിയെകുറിച്ച് പറഞത് വസ്തുതയല്ല. ഇത് വിമര്‍ശനമല്ല, നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്, കോടിയേരി പറഞ്ഞു. 

കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരോട് സ്വീകരിച്ച നിലപാട് എന്തുകൊണ്ട് ബല്‍റാമിനോട് എടുക്കുന്നില്ല. എകെജിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസുകാര്‍ മത്സരിക്കുകയാണ്. തെരുവിലിട്ട് കൊടുക്കാനുള്ളതല്ല സിപിഎം നേതാക്കള്‍. ഇത്തരം നടപടികള്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തും. സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്നും കോടിയേരി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com