പോരട്ടെ പാക്കേജുകള്‍, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

പോരട്ടെ പാക്കേജുകള്‍, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ വിമര്‍ശിച്ച് ജേക്കബ് തോമസ്
പോരട്ടെ പാക്കേജുകള്‍, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. പാഠം നാല് ഫണ്ട് കണക്ക് എന്ന പേരില്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ പരിഹാസം.

ജീവന്റെ വില 25 ലക്ഷം, അല്‍പ്പ ജീവനുകള്‍ക്ക് 5 ലക്ഷം, അശരണരായ മാതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷം, ആശ്രയമറ്റ സഹോദരിമാര്‍ക്ക് അഞ്ചു ലക്ഷം, ചികിത്സയ്ക്ക് മൂന്നു ലക്ഷം, കാത്തിരിപ്പു തുടരുന്നത് 210 കുടുംബങ്ങള്‍, ഹെലികോപ്‌ററര്‍ കമ്പനി കാത്തിരിക്കുന്നത് എട്ടു ലക്ഷം എന്നിങ്ങനെയാണ് ജേക്കബ് തോമസിന്റെ പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്. പോരട്ടെ പാക്കേജുകള്‍ എന്നു പറഞ്ഞുകൊണ്ടാണ് അത് അവസാനിപ്പിക്കുന്നത്.

നേരത്തെയും സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസത്തെ പരിഹസിച്ച് ജേക്കബ് തോമസ് രംഗത്തുവന്നിരുന്നു. ഐഎംജി ഡയറക്ടര്‍ പദയിലിരിക്കെയായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ഇദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com