മൂത്രമൊഴിക്കാന്‍ അനുവദിച്ചില്ല; പൊലീസ് സ്റ്റേഷനില്‍ ബഹളംവെച്ച് പി ജയരാജന്റെ മകന്‍

ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ ശുചിമുറി സേവനം അനുവദിക്കാനാവില്ലെന്ന്  പറഞ്ഞതിന് പിന്നാലെ ജയരാജന്റെ മകന്‍ ബഹളം വെക്കുകയായിരുന്നെന്ന പൊലീസ്
മൂത്രമൊഴിക്കാന്‍ അനുവദിച്ചില്ല; പൊലീസ് സ്റ്റേഷനില്‍ ബഹളംവെച്ച് പി ജയരാജന്റെ മകന്‍

കണ്ണൂര്‍:  പൊലീസ് സ്‌റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സിപിഎം നേതാവ് പി.ജയരാജന്റെ മകന്‍ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ബഹളം വെച്ചതായി പരാതി. ഇതേ തുടര്‍ന്ന് എഎസ്‌ഐ മനോജ് മട്ടന്നൂര്‍ സിഐക്കു റിപ്പോര്‍ട്ട് നല്‍കി.

രാവിലെ എട്ടരയ്ക്ക് ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങിയ ആശിഷ് രാജും കൂട്ടുകാരും ശുചിമുറിയില്‍ പോകണമെന്ന ആവശ്യവുമായാണ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ ജയരാജന്റെ മകന്‍ ആശിഷ് രാജ് ആരാണെന്ന് എഎസ്‌ഐയോട് പറയാന്‍ തയ്യാറായിരുന്നില്ല.  മോശമായി പെരുമാറിയെന്നാണ് ആക്ഷേപം. എന്നാല്‍ പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷും പരാതി നല്‍കിയിട്ടുണ്ട്. 

ബസില്‍ സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍ ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ ശുചിമുറി സേവനം അനുവദിക്കാനാവില്ലെന്ന് സ്റ്റഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ നഗരസഭയുടെ പൊതു ശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. ഇതേതുടര്‍ന്നാണ് ആശിഷ് ബഹളം വയ്ക്കുകയും പൊലീസുകാരോടു തട്ടിക്കയറുകയും ചെതുവെന്നു പറയുന്നു. 

പൊലീസുകാര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആശിഷ് രാജ് ജനറല്‍ ഡ്യൂട്ടിയില്‍ ഉണ്ടായ എഎസ്‌ഐ മനോജിനെതിരെ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ചു എഎസ്‌ഐ മനോജ് മട്ടന്നൂര്‍ സിഐക്കു റിപ്പോര്‍ട്ട് നല്‍കി. ഇരിട്ടി ഡിവൈഎസ്പി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com