സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോടിന് കീരീടം

895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത് - തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് ജില്ലയുടെ നേട്ടം
സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോടിന് കീരീടം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്മാരായി. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം കരസ്ഥമാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. പാലക്കാടിന്റെ ആറ് അപ്പിലുകളിലാണ് അന്തിമ തീരുമാനം വരാനുള്ളത്. 

അഞ്ച്ദിവസം നീണ്ട കലോത്സവ രാവുകള്‍ സമാപിച്ചപ്പോള്‍ 895 പോയിന്റുമായാണ് കോഴിക്കോട് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായി മലപ്പുറം 875 പോയിന്റ്, കണ്ണൂര്‍ , തൃശൂര്‍ ജില്ലകള്‍ നാലാം സ്ഥാനവും നേടി.

എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796),  കൊല്ലം (795), കാസര്‍കോട് (765), വയനാട് (720), പത്തനംതിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റ് ജില്ലകള്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍. 

 കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ കോഴിക്കോട് (919), പാലക്കാട് (914), കണ്ണൂര്‍ (908), മലപ്പുറം (904), എറണാകുളം(896), തൃശൂര്‍ (892) എന്നീ ജില്ലകളായിരുന്നു ഒന്നു മുതല്‍ ആറ് സ്ഥാനങ്ങള്‍ നേടിയിരുന്നത്.  അടുത്ത വര്‍ഷത്തെ (896), തൃശൂര്‍ (892) എന്നീ ജില്ലകളായിരുന്നു ഒന്നു മുതല്‍ ആറ് സ്ഥാനങ്ങള്‍ നേടിയിരുന്നത്.  അടുത്ത വര്‍ഷത്തെ ... 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴ ജില്ല വേദിയാകും. മത്സര ദിവസങ്ങള്‍ നാലായി കുറച്ച് 24 വേദികളിലാണ് ഇത്തവണത്തെ കലോത്സവം നടന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com