തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്ര വിവാദത്തില്‍ ജനങ്ങളോട് പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് അതീവ ഗുരുതരമാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഇത്തരം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വി.ടി. ബല്‍റാമിനെതിരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബല്‍റാമിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ