എകെജി വിവാദം ടിപി കേസ് മൊഴി പുറത്തുവരാതിരിക്കാന്‍..? ; ബല്‍റാമിന്റെ വിവാദപരാമര്‍ശം ബോധപൂര്‍വമെന്ന് ആരോപണം

ടിപി കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് പിന്നാലെയാണ് എകെജിക്കെതിരായ വിവാദ പരാമര്‍ശം ബല്‍റാം ഇടുന്നത്
എകെജി വിവാദം ടിപി കേസ് മൊഴി പുറത്തുവരാതിരിക്കാന്‍..? ; ബല്‍റാമിന്റെ വിവാദപരാമര്‍ശം ബോധപൂര്‍വമെന്ന് ആരോപണം

തിരുവനന്തപുരം : വിടി ബല്‍റാം എംഎല്‍എയുടെ എകെജി വിവാദം ബോധപൂര്‍വം സൃഷ്ടിച്ചതെന്ന് ആരോപണം. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് ബല്‍റാം ആരോപിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ ബല്‍റാമിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്ക് കമന്റിനിടെ എകെജി ബാലപീഡകനാണെന്ന വിവാദ പരാമര്‍ശം ബല്‍റാം ഇടുന്നത്. 

ടിപി കേസ് ആരോപണത്തിലെ തന്റെ മൊഴി പുറത്തുവരാതിരിക്കാന്‍ ബല്‍റാം ബോധപൂര്‍വം നടത്തിയ ഒന്നാണ് എകെജി വിവാദമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എകെജി വിവാദം കൊഴുത്തതോടെ, ബല്‍റാമിനെ മൊഴി എടുത്തത് മുങ്ങിപ്പോകുകയും ചെയ്തിരുന്നു. ടിപി കേസില്‍ ബല്‍റാമിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെയും ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ബല്‍റാമിന്റെ ആരോപണം തള്ളിയ കോണ്‍ഗ്രസ്, പ്രസ്താവന അപക്വമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തെ എംഎം ഹസ്സന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ എകെജി വിവാദത്തില്‍ ബല്‍റാമിനെ കായികമായി നേരിടാമെന്ന സിപിഎമ്മിന്റെ വ്യാമോഹം നടക്കില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ബല്‍റാമിനെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com