ഒന്നുങ്കില്‍ എഴുതാതിരിക്കണം അല്ലെങ്കില്‍ എഴുതിയ നിലപാടില്‍ ഉറച്ചു നില്‍ക്കണം; പവിത്രന്‍ തീക്കുനിക്കെതിരെ മുരുകന്‍ കാട്ടാക്കട

മത സങ്കുചിത വാദികളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തെ തുടര്‍ന്ന് കവിത പിന്‍ലവിച്ച പവിത്രന്‍ തീക്കുനിയെ വിമര്‍ശിച്ച് കവി മുരുകന്‍ കാട്ടാക്കട
ഒന്നുങ്കില്‍ എഴുതാതിരിക്കണം അല്ലെങ്കില്‍ എഴുതിയ നിലപാടില്‍ ഉറച്ചു നില്‍ക്കണം; പവിത്രന്‍ തീക്കുനിക്കെതിരെ മുരുകന്‍ കാട്ടാക്കട

തിരുവനന്തപുരം: മത സങ്കുചിത വാദികളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തെ തുടര്‍ന്ന് കവിത പിന്‍ലവിച്ച പവിത്രന്‍ തീക്കുനിയെ വിമര്‍ശിച്ച് കവി മുരുകന്‍ കാട്ടാക്കട. ആളുകള്‍ ബഹളം വക്കുമ്പോള്‍ കവിത പിന്‍വലിക്കുന്നത് ഫാഷന്‍ ആയി വരുകയാണെന്നും താന്‍ അത്തരം പ്രവണതകളോട് യോജിക്കുന്നില്ലന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. വാട്ടര്‍ കളര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന വൃത്തികേടുകളോട് കലഹിച്ചു കൊണ്ടിരിക്കുന്നവരാണ് കവികള്‍.അവര്‍ കവിതയിലൂടെയാണ് പ്രതിഷേധങ്ങള്‍ വിളിച്ചു പറയുന്നത്.അങ്ങനെയുള്ളപ്പോള്‍ കവിതയിലെ സന്തോഷം മാത്രം കാണാതെ അതിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളും നേരിടാന്‍ ഒരു കവി തയ്യാറാകണം.

ഒന്നുകില്‍ എഴുതാതിരിക്കണം അല്ലെങ്കില്‍ എഴുതിയ നിലപാടില്‍ ഉറച്ചു നില്‍ക്കണം. കവിത എഴുതി കഴിഞ്ഞാല്‍ അത് പിന്‍വലിക്കാന്‍ താന്‍ ഒരിക്കലും തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പര്‍ദ്ദ എന്ന കവിതയാണ് മുസ്‌ലിം മതവാദികളുടെ ആക്രമണത്തെത്തുടര്‍ന്ന് പവിത്രന്‍ തീക്കുനി പിന്‍വിച്ചത്. പര്‍ദ്ദയെ ആഫ്രിക്കയോട് ഉപമിച്ച് തുടങ്ങുന്ന കവിതയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണമാണ് നടന്നത്. പിന്നാലെ മതവികാരത്തെ വൃണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി പവിത്രന്‍ കവിത പിന്‍വലിക്കുകയായിരുന്നു.എന്നാല്‍ എഴുതിയ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മത തീവ്രവാദികളെ ഭയക്കുന്നില്ലെന്നും പറഞ്ഞ് പവിത്രന്‍ പിന്നീട് രംഗത്ത് വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com