മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുളളതല്ല ദുരിതാശ്വാസ ഫണ്ട്: രമേശ് ചെന്നിത്തല 

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദത്തില്‍ പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുളളതല്ല ദുരിതാശ്വാസ ഫണ്ട്: രമേശ് ചെന്നിത്തല 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദത്തില്‍ പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുളളതല്ല ദുരിതാശ്വാസ ഫണ്ട്. ഹെലികോപ്റ്റര്‍ യാത്രയിലുടെ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിവായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം പൊതുസമൂഹത്തോടുളള വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്ക് അഹങ്കാരത്തിന്റെ സ്വരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ യാത്രക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവം അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com