മദ്യം കുടിപ്പിച്ച് മയക്കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; ആലപ്പുഴ പീഡനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചതായും  പൊലീസിന് സൂചന ലഭിച്ചു
മദ്യം കുടിപ്പിച്ച് മയക്കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; ആലപ്പുഴ പീഡനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്

ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടുപ്പക്കാരിയായ സ്ത്രീ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പിടിയിലായ സ്ത്രീ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്നെ കൈമാറിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇയാള്‍ മദ്യം കുടിപ്പിച്ച് മയക്കി തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. നര്‍ക്കോട്ടിക് സെല്ലിനെ ഉദ്യോഗസ്ഥനാണ് ഇയാള്‍. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചതായും  പൊലീസിന് സൂചന ലഭിച്ചു.

പെണ്‍കുട്ടിയുമായി അടുപ്പമുള്ള പുന്നപ്ര സ്വദേശി ആതിരയെ, കഴിഞ്ഞ ബുധനാഴ്ചയാണ് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കുറെ നാളുകളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ആതിരയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും, തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി വി ബേബിയെ ചുമതലപ്പെടുത്തിയതായി ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com