രാഷ്ട്രീയ നേതൃത്വം നടത്തുന്ന രക്തസാക്ഷി വിളവെടുപ്പിന്റെ ആഘോഷമാണ് ഈട പറയുന്നത്: കെകെ രമ

രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം പറയുന്നത്‌
രാഷ്ട്രീയ നേതൃത്വം നടത്തുന്ന രക്തസാക്ഷി വിളവെടുപ്പിന്റെ ആഘോഷമാണ് ഈട പറയുന്നത്: കെകെ രമ

കോഴിക്കോട്: അജിത് കുമാര്‍ സംവിധാനം ചെയ്ത ഈടയ്ക്ക് പിന്തുണയുമായി കെകെ രമ. രാഷ്ട്രീയവും ആശയവും പ്രത്യയശാസ്ത്രവും ഒന്നുമല്ല., രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം കൃത്യമായും ധീരമായും പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കെ കെ രമ പറഞ്ഞു.

ആധുനിക മാനവിക ജനാധിപത്യ മൂല്യബോധങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന് പകരം ക്രൂരമായ ഗോത്രപ്പകയെ കൗശലപൂര്‍വ്വം ആദര്‍ശമേലങ്കിയണിയിച്ച് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ വിതച്ച് കക്ഷിഭേദമന്യേ നേതൃത്വം നടത്തുന്ന വിളവെടുപ്പാണ് രക്തസാക്ഷി/ബലിദാനിപ്പേരുകളില്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ് കണ്ണൂരിന്റെ വാസ്തവമെന്നും കെ കെ രമ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ഹൃദയം പിളരുന്ന വേദനയോടെയാണ് ഈട കണ്ടിരുന്നതും കണ്ടിറങ്ങിയതും.. രാഷ്ട്രീയവും ആശയവും പ്രത്യയശാസ്ത്രവും ഒന്നുമല്ല., രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം കൃത്യമായും ധീരമായും പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

ആധുനിക മാനവിക ജനാധിപത്യ മൂല്യബോധങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന് പകരം ക്രൂരമായ ഗോത്രപ്പകയെ കൗശലപൂര്‍വ്വം ആദര്‍ശമേലങ്കിയണിയിച്ച് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ വിതച്ച് കക്ഷിഭേദമന്യേ നേതൃത്വം നടത്തുന്ന വിളവെടുപ്പാണ് രക്തസാക്ഷി/ബലിദാനിപ്പേരുകളില്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ് കണ്ണൂരിന്റെ വാസ്തവം. കൊലപാതകം, വ്യാജ പ്രതികളെ സൃഷ്ടിക്കല്‍, പകരം കൊലപാതകങ്ങള്‍, കുടിപ്പകയുടെ തലമുറപ്പകര്‍ച്ചകള്‍, അങ്ങിനെ ഒരിക്കലും ചോരയുണങ്ങാത്ത, കണ്ണീരടങ്ങാത്ത ഒരു ദുഷിച്ച വ്യവസ്ഥയെ സ്ഥാപിച്ചെടുത്ത് പരിപാലിക്കുന്നവരുടെ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ താല്‍പര്യങ്ങള്‍ തീര്‍ച്ചയായും കണിശമായി അനാവരണം ചെയ്യപ്പെടുകയും നിശിതമായി തന്നെ വിചാരണ ചെയ്യപ്പെടുകയും വേണം.

ചിത്രത്തിന്റെ സൂക്ഷ്മരാഷ്ട്രീയ പരിശോധനകളില്‍ നമുക്ക് യോജിപ്പുകളും വിയോജിപ്പുകളും കണ്ടെത്തിയേക്കാം. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തില്‍ അടങ്ങിയ അത്രമേല്‍ അരാഷ്ട്രീയവും മനുഷ്യത്വ വിരുദ്ധവുമായ ഉള്ളടക്കത്തെ ചിത്രം തുറന്നു കാട്ടിയിരിക്കുന്നുവെന്നത് തന്നെയാണ് പ്രധാനമെന്ന് ഞാന്‍ വിചാരിക്കുന്നു. 
ഈ ചോരക്കളിയില്‍ അനാഥമാകുന്ന കുടുംബങ്ങള്‍, കുഞ്ഞുങ്ങള്‍, സ്വപ്നങ്ങള്‍, പ്രണയങ്ങള്‍, ജീവിതങ്ങള്‍, മരിക്കുവോളം ഉറ്റവരുടെ നെഞ്ച് പൊള്ളിച്ചെരിയുന്ന നിത്യവേദനയുടെ തീച്ചുടലകള്‍.. ഈട (ഇവിടെ) പടരുന്ന ചോരയുടെ നേരെന്തെന്ന് പറയാന്‍ കാട്ടിയ ഈ ധീരതയ്ക്ക് 'ഈട'യുടെ സംവിധായകന്‍ അജിത്കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com