അന്ന് സാര്‍ പറഞ്ഞില്ലേ റോഡില്‍ പോയി കിടന്നാല്‍ കൊതുക് കടിക്കും എന്ന്; സമരത്തിന് അനുഭാവവുമായി വന്ന ചെന്നിത്തലയെ ചോദ്യങ്ങളില്‍ മുക്കി ശ്രീജിത്തിന്റെ കൂട്ടുകാര്‍

നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ കാണാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജന മധ്യത്തില്‍ അപമാനിതനായി.
അന്ന് സാര്‍ പറഞ്ഞില്ലേ റോഡില്‍ പോയി കിടന്നാല്‍ കൊതുക് കടിക്കും എന്ന്; സമരത്തിന് അനുഭാവവുമായി വന്ന ചെന്നിത്തലയെ ചോദ്യങ്ങളില്‍ മുക്കി ശ്രീജിത്തിന്റെ കൂട്ടുകാര്‍

തിരുവനന്തപുരം: അനുജന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ കാണാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജന മധ്യത്തില്‍ അപമാനിതനായി. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റെ മരണം സംഭവിക്കുന്നത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ്. അന്ന് അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കാണാനെത്തിയ ശ്രീജിത്തിനെ അപമാനിച്ചത് ഓര്‍മ്മിപ്പിച്ചാണ് ചെന്നിത്തലയ്‌ക്കെതിരെ ശ്രീജിത്തിന്റെ കൂട്ടുകാര്‍ രംഗത്ത് വന്നത്. ഇിതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

കേസിന് പോകാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് ചെന്നിത്തല എത്തിയത്. സാര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് സംഭവം നടന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്.  അപ്പോള്‍ സാര്‍ പറഞ്ഞിട്ടുണ്ട്, റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെ. 700 ദിവസത്തില്‍ കൂടുതല്‍ സമരം നടന്നപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു. ശ്രീജിത്തിന്റെ സുഹൃത്ത് ചോദിക്കുന്നു. താന്‍ മിണ്ടാതിരിക്കാന്‍ പറഞ്ഞ് ചെന്നിത്തല അയാളോട് തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com