നുണയന്‍മാരായ നിങ്ങള്‍ ഒരുനാള്‍ മറുപടി പറയേണ്ടി വരും; കെ.സുരേന്ദ്രനെതിരെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

ഡി രാജയെക്കുറിച്ച് ആക്ഷേപം പറയുന്നത് എന്തിനുവേണ്ടിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ പ്രസിഡന്റ് അമിത് ഷാക്കെതിരെയുള്ള കേസില്‍ വിധി പറയേണ്ട ജഡ്ജിയുടെ ദുരൂഹമായ മരണം മറച്ചുവെക്കുന്നതിനോ?
നുണയന്‍മാരായ നിങ്ങള്‍ ഒരുനാള്‍ മറുപടി പറയേണ്ടി വരും; കെ.സുരേന്ദ്രനെതിരെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡി. രാജയും മകള്‍ അപരാജിത രാജയും രാജ്യദ്രോഹികളാണെന്ന് പറഞ്ഞ ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. രാജ്യത്തിന്റെ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന താങ്കളുടെ പ്രസ്ഥാനവും നുണയന്‍മാരായ താങ്കളടക്കമുള്ളവരും മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാണമില്ലേ കെ സുരേന്ദ്രന്‍ജി ഇങ്ങനെ നുണ പറയാന്‍?താങ്കളുടെ പാര്‍ട്ടിയും പല പെയിഡ് മാധ്യമങ്ങളും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ളതന്നെയുള്ള ഡല്‍ഹി പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചിട്ട് അന്വേഷണം നടത്തിയിട്ടും അപരാജിത അടക്കമുള്ള ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ 'രാജ്യദ്രോഹ മുദ്രാവാക്യം' വിളിച്ചു എന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പച്ചക്കള്ളം ഇങ്ങനെ ഒരുപാട് പ്രാവശ്യം പറഞ്ഞാലും സത്യമാവില്ല. 

എന്തിനോവേണ്ടി 'പിന്‍വാതിലിലൂടെ ജഡ്ജിയെ കാണാന്‍ പോയി' എന്ന് സഖാവ് ഡി രാജയെക്കുറിച്ച് ആക്ഷേപം പറയുന്നത് എന്തിനുവേണ്ടിയാണ്. താങ്കളുടെ പാര്‍ട്ടിയുടെ പ്രസിഡന്റ് അമിത് ഷാക്കെതിരെയുള്ള കേസില്‍ വിധി പറയേണ്ട ജഡ്ജിയുടെ ദുരൂഹമായ മരണം മറച്ചുവെക്കുന്നതിനോ?

നിങ്ങള്‍ എത്ര ശ്രമിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. രാജ്യത്തിന്റെ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന താങ്കളുടെ പ്രസ്ഥാനവും നുണയന്‍മാരായ താങ്കളടക്കമുള്ളവരും മറുപടി പറയേണ്ടിവരും.

ഈ രാജ്യത്തിന്റെ ഡമോക്രസിയുടെ പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തിയതുകൊണ്ടോ, നീതി നടപ്പിലാക്കേണ്ട കോടതികളിലെ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയത് കൊണ്ടോ, ഇടതുപക്ഷ നേതാക്കളെ വേട്ടയാടിയതുകൊണ്ടോ, നിങ്ങള്‍ വിചാരിക്കുന്ന ഹിന്ദു രാഷ്ട്രം ഒരിക്കലും യാഥാര്‍ഥ്യമാവില്ല. കാരണം ഇത് ബഹുസ്വരതയുടെ നാടാണ്. മുഹ്‌സിന്‍ പറഞ്ഞു. 

നേരത്തെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും സുരേന്ദ്രനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ ഡി.രാജ  നാല് ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ചെമലേശ്വറിനെ സന്ദര്‍ശിച്ചതിനെ ഗൂഢാലോചനയാണ് എന്നാരോപിച്ചായിരുന്നു സുരേ്ന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാജയുടെ മകള്‍ അപരാജിത രാജയും ദേശദ്രോഹിയാണ് എന്ന തരത്തില്‍ സുരേന്ദ്രന്‍ പോസ്റ്റിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com