പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിയണം, കേസ് സംസ്ഥാന കമ്മിറ്റി നടത്തും: ബിജെപി നേതാവ്

പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിയണം, കേസ് സംസ്ഥാന കമ്മിറ്റി നടത്തും: ബിജെപി നേതാവ്
പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിയണം, കേസ് സംസ്ഥാന കമ്മിറ്റി നടത്തും: ബിജെപി നേതാവ്

ചെങ്ങമനാട്: പഞ്ചായത്ത് പ്രസിഡന്റിനു നേരെ ചീമുട്ട എറിയാന്‍ ബിജെപി പ്രവര്‍ത്തകരോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. ചീമുട്ട എറിഞ്ഞാല്‍ ഉണ്ടാകുന്ന കേസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റിന് എതിരെ ബിജെപി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണന്‍.

വാര്‍ഡ് വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിക്കുകയും അംഗങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ചീമുട്ട എറിയണം. അതിലൂടെയുണ്ടാവുന്ന കേസ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കും- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ചാണ് ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തിയത്. ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസിഡന്റ് എതിരാളികള്‍ക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും പാര്‍ട്ടി ആരോപിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com