യുഡിഎഫ് ഇനിയും ശിഥിലമാകും; കോണ്‍ഗ്രസും ലീഗും മാത്രമുളള മുന്നണിയായി മാറുമെന്ന് കോടിയേരി 

എം പി വീരേന്ദ്രകുമാറിന്റെ ജെഡിയു എല്‍ഡിഎഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
യുഡിഎഫ് ഇനിയും ശിഥിലമാകും; കോണ്‍ഗ്രസും ലീഗും മാത്രമുളള മുന്നണിയായി മാറുമെന്ന് കോടിയേരി 

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്റെ ജെഡിയു എല്‍ഡിഎഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് ഇനിയും ശിഥിലമാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലീംലീഗും കോണ്‍ഗ്രസും മാത്രം ഉള്‍പ്പെടുന്ന മുന്നണിയായി യുഡിഎഫ് മാറുമെന്നും കോടിയേരി പരിഹസിച്ചു.

നേരത്തെ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ ജെഡിയുവിന്റെ നേതാവ് എം പി വീരേന്ദ്രകുമാറിനെ കെ മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.
സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് രാഷ്ട്രീയ അഭയം നല്‍കിയ വലതുമുന്നണിയെ രണ്ടുവര്‍ഷം കൊണ്ട് ഉപേക്ഷിച്ചയാളാണ് എം പി വീരേന്ദ്രകുമാര്‍ .അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ഒന്‍പതുവര്‍ഷവരെ മുന്നണിയുടെ ഭാഗമായത് വലിയ കാര്യമാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com