ആത്മാവ് ചൈനയിലും ശരീരം ഇന്ത്യയിലുമാണ് ഈ വര്‍ഗത്തിന്; കോടിയേരിയെ വിമര്‍ശിച്ച് സുരേന്ദ്രന്‍

ചൈന അനുകൂല പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍
ആത്മാവ് ചൈനയിലും ശരീരം ഇന്ത്യയിലുമാണ് ഈ വര്‍ഗത്തിന്; കോടിയേരിയെ വിമര്‍ശിച്ച് സുരേന്ദ്രന്‍


കൊച്ചി:  ചൈന അനുകൂല പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ആത്മാവ് ചൈനയിലും ശരീരം ഇന്ത്യയിലുമാണ് ഈ വര്‍ഗത്തിന് എന്ന് പരാമര്‍ശിച്ച് ഫെയ്‌സബുക്ക് പോസ്റ്റിലുടെയാണ് സുരേന്ദ്രന്‍ കോടിയേരിയെ വിമര്‍ശിച്ചത്. തികഞ്ഞ രാജ്യദ്രോഹമാണെന്ന് ആരോപിച്ച സുരേന്ദ്രന്‍ കേന്ദ്ര ഏജന്‍സികള്‍ ഇതു കണ്ണുതുറന്നു കാണണമെന്നും ആവശ്യപ്പെട്ടു. 

നേരത്തെ മാതൃരാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനയിലേക്ക് പോകണമെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണം. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണം. ചൈനാ ഭക്തന്‍മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലതെന്നും കുമ്മനം പറഞ്ഞു.

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലായിരുന്നു ചൈനയെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്ന് കോടിയേരി പറഞ്ഞത്. നിലനില്‍പ്പിന് വേണ്ടിയാണ് ഉത്തര കൊറിയ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com