ക്ഷേത്രത്തിലെ അന്നദാനത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം, കൊല്ലത്ത് നാളെ ഹര്‍ത്താല്‍

കൊല്ലം പോരുവഴി ശാസ്താംനട ധര്‍മ്മശാസ്താക്ഷേത്രത്തില്‍ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ക്ഷേത്രത്തിലെ അന്നദാനത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം, കൊല്ലത്ത് നാളെ ഹര്‍ത്താല്‍

കൊല്ലം: കൊല്ലം പോരുവഴി ശാസ്താംനട ധര്‍മ്മശാസ്താക്ഷേത്രത്തില്‍ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കഞ്ഞിസദ്യ നടക്കുമ്പോഴായിരുന്നു സംഭവം. ക്ഷേത്ര മൈതാനത്ത് അന്നദാനത്തില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണമെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പോരുവഴി പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

അമ്പലത്തുംഭാഗം അനന്ദു ഭവനില്‍ അനില്‍കുമാര്‍ , മഞ്ജുഭവനില്‍ മനു, ചിറയുടെ വടക്കതില്‍ ജയപ്രകാശ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടില്‍ അന്‍സില്‍, ഹസീനാ മന്‍സിലില്‍ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരെ പ്രതികളാക്കി ശൂരനാട് പൊലീസ് കേസെടുത്തു. ഒളിവിലുളള പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു.
 

ഞായറാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം.മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കഞ്ഞിസദ്യ നടക്കുമ്പോഴായിരുന്നു ആക്രമണം. ക്ഷേത്ര മൈതാനത്ത് അന്നദാനത്തില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പൊടിയും മണ്ണും ചപ്പുചവറ്റും കഞ്ഞിയില്‍ വീണതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ വാഹനത്തില്‍ കരുതിയിരുന്ന വടിവാള്‍ കൊണ്ട് യുവാക്കളെ വെട്ടുകയായിരുന്നു. അക്രമത്തിനു ശേഷം സംഘം കാറില്‍ കയറി കടന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പൊലീസ് അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ എത്തിയ കാര്‍ കൊല്ലം അഷ്ടമുടി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com