ഗുരുവായൂര്‍ ആനത്താവളത്തില്‍ വിരണ്ട ആന പാപ്പാനെ കുത്തി

ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുരുവായൂര്‍ ആനത്താവളത്തില്‍ വിരണ്ട ആന പാപ്പാനെ കുത്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനത്താവളത്തില്‍ ആനകള്‍ വിരണ്ടോടി. വിഷ്ണു എന്ന ആന ഇടഞ്ഞോടി പാപ്പാനായ ഉണ്ണിക്കണ്ണനെ കുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റ് രണ്ട് ആനകള്‍ കൂടി ഇടഞ്ഞ് ആനത്താവളത്തിന് പുറത്തേക്ക് ഓടി. കൊമ്പന്‍ പീതാംബരന്‍,  പിടിയാന ലക്ഷ്മി കൃഷ്ണ എന്നീ ആനകളാണ് പുറത്തേക്ക് ഓടിയത്. ഈ ആനകളെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ മാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ മൂന്ന് ആനകള്‍ വിരണ്ടിരുന്നു. ആനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ പാപ്പാന്‍ സുഭാഷ് മരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com