'പിണറായി സര്‍ക്കാര്‍ സവര്‍ണ ലോബിക്ക് വഴങ്ങി' : രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

നിയമസെക്രട്ടറിയോട് പോലും ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ തീരുമാനത്തെ നേരിടുമെന്നും വെള്ളാപ്പള്ളി നടേശന്‍
'പിണറായി സര്‍ക്കാര്‍ സവര്‍ണ ലോബിക്ക് വഴങ്ങി' : രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിനും സവര്‍ണലോബിക്കും  സര്‍ക്കാര്‍ വഴങ്ങിയതിനുള്ള തെളിവാണെന്ന്  ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനം. വെള്ളാപ്പള്ളി ആരോപിച്ചു.  

നിയമസെക്രട്ടറിയോട് പോലും ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ നേരിടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com