ശ്രീജിത്ത് പോരാട്ടം: എല്ലാം സിബിഐയുടെ തലയില്‍ കെട്ടിവെക്കരുത്; കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കുമ്മനം

ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടുവെന്ന് കുമ്മനം
ശ്രീജിത്ത് പോരാട്ടം: എല്ലാം സിബിഐയുടെ തലയില്‍ കെട്ടിവെക്കരുത്; കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കുമ്മനം

തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം  രാജശേഖരന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ 764 ദിവസമായി ഉപവാസം കിടക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ചശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തേണ്ട ഉപോത്ബലകമായ രേഖകളും സാഹചര്യവും തെളിവുകളും ഉന്നയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതിന്റെ തെളിവാണ് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് സിബിഐയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ബിജെപിയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു


സഹോദരന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ 764 ദിവസമായി ഉപവാസം കിടക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ചു

ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. .
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തേണ്ട ഉപോത്ബലകമായ രേഖകളും സാഹചര്യവും തെളിവുകളും ഉന്നയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതിന്റെ തെളിവാണ് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് സിബിഐയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുകയാണെങ്കില്‍ ബിജെപിയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും.
പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരായ കേസുകളില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കാണിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കേണ്ടതാണ്. എല്ലാം സിബിഐയുടെ തലയില്‍ കെട്ടിവയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് കൃത്യമായി ചെയ്തിരുന്നെങ്കില്‍ ശ്രീജിത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ നീതി ലഭ്യമായേനെ.
പോലീസ് കംപ്ലയിന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി. കേരളാ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണപരമായി രൂപീകൃതമായിട്ടുള്ള സംവിധാനമാണ് പോലീസ് കംപ്ലയിന്റ് അതോറിട്ടി. ഈ അതോറിട്ടി അന്വേഷണം നടത്തി വളരെ വ്യക്തമായി പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ പേരുകള്‍ ചുണ്ടികാട്ടിയിട്ടും കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇത്രയും നാളായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് മനുഷ്യദ്രോഹവും നിയമവിരുദ്ധവുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയോ അവര്‍ മുന്നോട്ടുവച്ച ആവശ്യത്തിന്റെയോ അടിസ്ഥാനത്തിലല്ല ശ്രീജിത്ത് സമരം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ സമരത്തെ നിരുത്സാഹപ്പെടുത്തുന്നതിന് ചിലര്‍ രാഷ്ട്രീയ വ്യാഖ്യനങ്ങള്‍ നല്‍കുന്നത് ശരിയല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com