"നീതി ലഭിക്കും വരെ നമുക്ക് പോരാടാം" ; ശ്രീജിത്തിന് പിന്തുണയുമായി സി കെ വിനീത്

'നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളും പങ്ക്‌ചേരുന്നു. നീതി ലഭിക്കും വരെ പോരാടാം.
"നീതി ലഭിക്കും വരെ നമുക്ക് പോരാടാം" ; ശ്രീജിത്തിന് പിന്തുണയുമായി സി കെ വിനീത്

കൊച്ചി : സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് പിന്തുണ അറിയിച്ചത്. 

'നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളും പങ്ക്‌ചേരുന്നു. നീതി ലഭിക്കും വരെ പോരാടാം.' സി കെ വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  മുംബൈ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. ഈ വിജയം ശ്രീജിത്തിന് സമര്‍പ്പിക്കുന്നു എന്നും വിനീത് പോസ്റ്റില്‍ വ്യക്തമാക്കി. വിനീതും ബ്ലാസ്റ്റേഴ്‌സ് സഹതാരം റിനോ ആന്റോയും ചേര്‍ന്നുള്ള ചിത്രവും ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com