ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു, സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്

ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു, സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്
ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു, സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്

തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതി തേടി നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ മാതാവ് രമണി പ്രമീള ഗവര്‍ണറെ കണ്ടു. ഇന്നു രാവിലെ രാജ്ഭവനിലെത്തിയാണ് രമണി പ്രമീള ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടത്. 

ശ്രീജീവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിനു വേണ്ട എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ അമ്മയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2014 മുതലുള്ള രേഖകളുമായി  വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.

ശ്രീജിവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് സിബിഐ. ഇതു പുനപ്പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനു കത്തെഴുതിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com