റിമാ, നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്; നടന്‍ പറയുന്നു

സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ട്.അതില്‍ ആണ്‍ പെണ്ണ് വിത്യാസമില്ല
റിമാ, നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്; നടന്‍ പറയുന്നു

കൊച്ചി: താന്‍ ഫെമിനിസ്റ്റായതിന്റെ കാരണം വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ റിമാ കല്ലിങ്കലിനെതിരെ വിവിധ കോണുകളില്‍ നിന്നാണ് ശകാരം കേള്‍ക്കുന്നത്. താന്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത് 'ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണ്' എന്നായിരുന്നു റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ടെഡ് എക്‌സ് സ്പീച്ചില്‍ പറഞ്ഞത്. എന്നാല്‍ റിമ പറഞ്ഞതിനെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം മീന്‍ പൊരിച്ചത് കിട്ടാത്തതിലെ കെറുവ് മാത്രമായാണ് കണ്ടത്. ഇതിന്റെ പേരില്‍ റിമയ്‌ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണവും ട്രോള്‍ ആക്രമണവും നടന്നു. ഇപ്പോഴും ട്രോളുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. റിമയെ പിന്തുണച്ചും ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു.

മീനിന്റെ പേരില്‍ റിമയെ ട്രോളുന്നവരോട് ..എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിംഗല്‍ അഭിനിയിക്കുന്ന, നയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത് ,ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവര്‍, സ്റ്റീല്‍ ഗ്ലാസ്, കണ്ണാടി ഗ്ലാസ് തുടങ്ങി ഒരിടത്തേക്ക് പോലും എത്തിനോക്കാതെ തള്ളുമ്പോള്‍ എറ്റെടുക്കുന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരെ കിട്ടാന്‍ പഞ്ഞമില്ലെന്ന് നടന്‍ അനില്‍ പി നെടുമങ്ങാട് പറഞ്ഞു.

മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക്. നിലമ്പൂര് വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, uapa
ചുമത്തി ആദ്യമായി കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല ,ഷൈനയെ അറിയില്ല., കരിയറി
സത്തിന്റെ ഭാഗമായി നിങ്ങള്‍ എടുത്തു ചാര്‍ത്തുന്ന ഫെമിനിസം യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ആഡംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ടെന്നും അനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

മീനിന്റെ പേരില്‍ റിമയെ ട്രോ ളുന്നവരോട് ..എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിംഗല്‍ അഭിനിയിക്കുന്ന, നയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത് ,ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവര്‍, സ്റ്റീല്‍ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിംഗല്‍ .ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(stage show) Fb il കുറേ പേരു കാണും ഏറ്റെടുക്കാന്‍ .. സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ട്.അതില്‍ ആണ്‍ പെണ്ണ് വിത്യാസമില്ല.. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് ( ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാല്‍ വരമ്പത്ത് കൂലി എന്നറിയാല്ലോ)നിലമ്പൂര് വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല,ൗമുമ ചുമത്തി ആദ്യമായി കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല(poster ഒട്ടിച്ചേനു), ഷൈനയെ അറിയില്ല, കെ രി യി റിസത്തിന്റെ ഭാഗമായി നിങ്ങള്‍ എടുത്തു ചാര്‍ത്തുന്ന ഫെമിനിസം യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ആഡംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട് .പിന്നെ താങ്ങി നില്‍ക്കുന്നവര്‍ സിനിമയില്‍ വല്ല പ്രയോജനം കിട്ടേണങ്കില്‍ കിട്ടട്ടെ എന്നും വിചാരിച്ച് ..(fb il താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെണ്‍ മനസ്സ്, പെണ്‍ പ്രണയത്തിന്റെ അന്തരാളങ്ങള്‍,ആര്‍ത്തവം, ഒടുവില്‍ംcc പോലും ഞങ്ങള്‍ പുരുഷ ബുജിതമ്പ്രാക്കള്‍ഏറ്റെടുത്തു കഴിഞ്ഞു) നിങ്ങള്‍ ശരിക്കും റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com