ആരോഗ്യ വകുപ്പിനെതിരെ എ.എം ആരിഫ് എംഎല്‍എ; റൂബെല്ല വാക്‌സിനെ അനുകൂലിച്ചത് ഇരട്ടത്താപ്പോടെ

തന്റെ കുട്ടികള്‍ക്ക് യാതൊരുവിധ വാക്‌സിനും നല്‍കിയല്ല വളര്‍ത്തിയത്. എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ലെന്നും
ആരോഗ്യ വകുപ്പിനെതിരെ എ.എം ആരിഫ് എംഎല്‍എ; റൂബെല്ല വാക്‌സിനെ അനുകൂലിച്ചത് ഇരട്ടത്താപ്പോടെ

കൊച്ചി: ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ നടപ്പാക്കിയ മിസില്‍സ് റൂബെല്ല വാക്‌സിന്‍ കുത്തിവയപ്പിനെതിരെ അരൂര്‍ എംഎല്‍എ എ.എം ആരിഫ്. വാക്‌സിനെ അനുകൂലിച്ചത് സര്‍ക്കാരിന്റെ കര്‍ശനന നിര്‍ദേശം ഉള്ളതുകൊണ്ട് മാത്രമാണെന്ന് എംഎല്‍എ പറഞ്ഞു. വാക്‌സിനെ അനുകൂലിച്ചത് ഇരട്ടത്താപ്പോടെയാണെന്നും ആ സമയത്ത് അനുഭവിച്ചത് വലിയ മാനസിക സംഘര്‍ഷമാണെന്നും ആരിഫ് പറയുന്നു. 

തന്റെ കുട്ടികള്‍ക്ക് യാതൊരുവിധ വാക്‌സിനും നല്‍കിയല്ല വളര്‍ത്തിയത്. എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ലെന്നും എംഎല്‍എ പറഞ്ഞു. 

നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണം. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്ര സെമിനാറിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. 

വാക്‌സിനെതിരെ ക്യാമ്പയിന്‍ നടത്തുന്നത് തെറ്റാണെന്നും വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതിന് വിപരീതമായാണ് ആരിഫ് ഇന്ന് രംഗത്ത് വന്നിരിക്കുന്നത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വാക്‌സിനേഷനെതിരെ വ്യാപക പ്രചാരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com