കോണ്‍ഗ്രസ് ബന്ധം :  തോമസ് ഐസക്ക് കേന്ദ്രകമ്മിറ്റി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതല്ലെന്നും ബജറ്റുമായ ചര്‍ച്ചകള്‍ക്കായി പുറത്തുപോയതാണെന്നും തോമസ് ഐസക്ക്
കോണ്‍ഗ്രസ് ബന്ധം :  തോമസ് ഐസക്ക് കേന്ദ്രകമ്മിറ്റി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

ന്യൂഡല്‍ഹി :  കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് വിട്ടുനിന്നു. രണ്ടുരേഖകളും വോട്ടിനിടുന്ന സാഹചര്യം സംജാതമായപ്പോള്‍ തോമസ് ഐസക്ക് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതല്ലെന്നും ബജറ്റുമായ ചര്‍ച്ചകള്‍ക്കായി പുറത്തുപോയതാണെന്നും തോമസ് ഐസക്ക് വിശദീകരിച്ചു. 

നേരത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ തോമസ് ഐസക്ക് യെച്ചൂരിയുടെ നിലപാടിനെയാണ് പിന്തുണച്ചിരുന്നത്. ബിജെപിയെ നേരിന്നതിന് കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു തോമസ് ഐസക്ക് അഭിപ്രായപ്പെട്ടത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സംസ്ഥാന നേതാക്കളുടെ നിലപാടിന് വിരുദ്ധമായിരുന്നു അത്. വോട്ടെടുപ്പില്‍ പങ്കെടുത്ത സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെല്ലാം കാരാട്ടിന്റെ നിലപാടിന് അനുകൂലമായി വോട്ടുചെയ്തതായാണ് സൂചന. ശാരീരിക അവശതകളെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തിരുന്നില്ല. 

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണകളും വേണ്ടെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി ധാരണ ഉണ്ടാക്കണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. യെച്ചൂരിയുടെ രേഖയെ അനുകൂലിച്ച് 31 പേരും, കാരാട്ടിന്റെ രേഖയെ പിന്തുണച്ച് 55 വോട്ടുകളും ലഭിച്ചു. ഇതാദ്യമായാണ് സിപിഎമ്മില്‍ ജനറല്‍ സെക്രട്ടറിയുടെ രേഖ വോട്ടിനിട്ട് തള്ളുന്നത്. 
ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ ഭാഗമാവും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com