അടുത്ത അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ 4775 സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുമെന്ന് മുഖ്യമന്ത്രി

എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്മുറികളായിരിക്കും ഹൈടെക് ആക്കുക. 
അടുത്ത അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ 4775 സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ 4775 സ്‌കൂളുകളിലെ 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരുന്ന ഫെബ്രുവരിയില്‍ 23000 ക്ലാസ്മുറികളും, ബാക്കിയുള്ളവ ഏപ്രില്‍, മെയ് മാസങ്ങളിലും പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്മുറികളായിരിക്കും ഹൈടെക് ആക്കുക. നേരത്തെ തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത്, പുതുക്കാട്, ആലപ്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 139 സ്‌കൂളുകളില്‍ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വന്‍ വിജയമായിരുന്നു. 

സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസൗകര്യങ്ങള്‍ ചെലവ് കുറച്ച് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഫേസ് ബുക്ക്
പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com