"ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!" കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ അഡ്വ. ജയശങ്കര്‍

ഹര്‍ദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിന്‍ബറോയില്‍ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുല്‍ ഗാന്ധിയ്ക്കു വിടുപണി ചെയ്യാന്‍ സഖാവിനെ കിട്ടില്ല
"ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!" കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ അഡ്വ. ജയശങ്കര്‍

കൊച്ചി : കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ അഡ്വ. ജയശങ്കര്‍ രംഗത്ത്. ത്രിപുരയല്ല കേരളവും പോയാലും പരിപാടിയില്‍ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്-പിണറായി ലൈന്‍. അധികാരമല്ല ആദര്‍ശമാണ് നമുക്ക് പ്രധാനം. ഹര്‍ദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിന്‍ബറോയില്‍ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുല്‍ ഗാന്ധിയ്ക്കു വിടുപണി ചെയ്യാന്‍ സഖാവിനെ കിട്ടില്ല. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നരേന്ദ്രമോദിയേക്കാള്‍, രാഹുല്‍ഗാന്ധിയേക്കാള്‍ പഠിപ്പും പാസുമുണ്ട് കാരാട്ടിന്. തറവാടിയാണ്. ജനപിന്തുണയും കുറവല്ല. ഏതുനിലയ്ക്കും പുരോഗമന മതേതര സഖ്യത്തെ നയിക്കാന്‍ യോഗ്യന്‍. ഇനി, 2019ല്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയാലും പേടിക്കാനില്ല. ജനകീയ ചൈന നമ്മെ കൈവിടില്ല. സഖാവ് കിം ജോങ് ഉന്‍ ആണവായുധം തന്നും സഹായിക്കും. ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും! ജയശങ്കര്‍ പരിഹസിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഹര്‍ദിക്, അല്‍പേഷ്, ജിഗ്‌നേഷ് ത്രയത്തിന്റെ പിന്തുണയോടെ ഗുജറാത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പടയോട്ടം, സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തെ തെല്ലും ആവേശം കൊളളിച്ചില്ല. കോണ്‍ഗ്രസുമായി ഒരു ബന്ധവും പുലബന്ധവും വേണ്ടാ എന്ന നിലപാട് പാര്‍ട്ടി ആവര്‍ത്തിച്ചുറപ്പിച്ചു.

കോണ്‍ഗ്രസുമായി ചേര്‍ന്ന് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കണം എന്നൊരു രാഷ്ട്രീയ രേഖ, ബംഗാള്‍ സഖാക്കളുടെ പിന്തുണയോടെ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചതാണ്. ത്രിപുരയിലെ ഭരണം നിലനിര്‍ത്താന്‍ അഹിംസ പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും പറഞ്ഞുനോക്കി. അതൊന്നും വിലപ്പോയില്ല. 31നെതിരെ 55വോട്ടുകള്‍ക്ക് യെച്ചൂരി ലൈന്‍ തളളപ്പെട്ടു.

ത്രിപുരയല്ല കേരളവും പോയാലും പരിപാടിയില്‍ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്പിണറായി ലൈന്‍. കോണ്‍ഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്. അധികാരമല്ല ആദര്‍ശമാണ് നമുക്ക് പ്രധാനം.

കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണം, ഒരുമിച്ച് എതിര്‍ത്തു തോല്പിക്കണം. അതിനു പുരോഗമന മതേതര ബദല്‍ ഉയര്‍ന്നു വരണം.

ഹര്‍ദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിന്‍ബറോയില്‍ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുല്‍ ഗാന്ധിയ്ക്കു വിടുപണി ചെയ്യാന്‍ സഖാവിനെ കിട്ടില്ല.

നരേന്ദ്രമോദിയേക്കാള്‍, രാഹുല്‍ഗാന്ധിയേക്കാള്‍ പഠിപ്പും പാസുമുണ്ട് കാരാട്ടിന്. തറവാടിയാണ്. ജനപിന്തുണയും കുറവല്ല. ഏതുനിലയ്ക്കും പുരോഗമന മതേതര സഖ്യത്തെ നയിക്കാന്‍ യോഗ്യന്‍.

ഇനി, 2019ല്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയാലും പേടിക്കാനില്ല. ജനകീയ ചൈന നമ്മെ കൈവിടില്ല. സഖാവ് കിം ജോങ് ഉന്‍ ആണവായുധം തന്നും സഹായിക്കും.

ചെങ്കോട്ടയിലും ചെങ്കൊടി പാറും;
പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com