ചവറ എംഎല്‍എയുടെ മകന് ദുബായില്‍ കിട്ടിയത് രണ്ട് വര്‍ഷം തടവ്;  പത്ത് കോടിയുടെ വഞ്ചന കഥയും പുറത്തുവരുന്നു

2017 മെയ് 25ന് ശ്രീജിത്തിന് ദുബൈ കോടതി ശിക്ഷ വിധിച്ചെങ്കിലും അതിന് മുന്‍പേ ശ്രീജിത്ത് കേരളത്തിലേക്ക് കടന്നിരുന്നു
ചവറ എംഎല്‍എയുടെ മകന് ദുബായില്‍ കിട്ടിയത് രണ്ട് വര്‍ഷം തടവ്;  പത്ത് കോടിയുടെ വഞ്ചന കഥയും പുറത്തുവരുന്നു

ദുബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനോയ്‌ക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ മറ്റൊരു എംഎല്‍എയുടെ മകനെതിരെ കൂടി സമാനമായ ആരോപണം. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്ന കേസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഈ കുറ്റത്തിന് ശ്രീജിത്തിന് ദുബൈയില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷയും ലഭിച്ചിരുന്നു. 2017 മെയ് 25ന് ശ്രീജിത്തിന് ദുബൈ കോടതി ശിക്ഷ വിധിച്ചെങ്കിലും അതിന് മുന്‍പേ ശ്രീജിത്ത് കേരളത്തിലേക്ക് കടന്നിരുന്നു. ബിനോയ്‌ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്ന ജാസ് ടൂറിസം കമ്പനി തന്നെയാണ് ചവറ എംഎല്‍എയുടെ മകനെതിരായ പരാതിക്ക് പിന്നിലും. 

ജാസ് ടൂറിസം കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്ന രാകുല്‍ കൃഷ്ണനാണ് ശ്രീജിത്തെനെതിരെ പരാതി നല്‍കിയത്. ദുബൈയിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരില്‍ ശ്രീജിത്ത് നല്‍കിയ 60 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മതിയായ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയെന്നാണ് രാകുല്‍ നല്‍കിയ പരാതി. രാകുല്‍ മുഖേനയായിരുന്നു ശ്രീജിത്ത് പണം വാ്ങ്ങിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com