ശ്രീജിത്ത് പിടികിട്ടാപ്പുള്ളിയെന്ന് പ്രോസിക്യൂഷന്‍; ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റിനുള്ള നീക്കങ്ങള്‍ തുടങ്ങി

പിടികിട്ടാപ്പുള്ളിയെന്ന വിശേഷണമാണ് അറസ്റ്റ് വാറണ്ടില്‍ പ്രോസിക്യൂഷന്‍ ശ്രീജിത്തിന് നല്‍കിയിരിക്കുന്നത്
ശ്രീജിത്ത് പിടികിട്ടാപ്പുള്ളിയെന്ന് പ്രോസിക്യൂഷന്‍; ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റിനുള്ള നീക്കങ്ങള്‍ തുടങ്ങി

ദുബായ്: സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ദുബായ് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയമാകാതെ നാടുവിട്ട ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായത്തോടെ നീക്കം തുടങ്ങി. ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് ദുബായില്‍  എത്തിക്കാനാണ് ജാസ് ടൂറിസം കമ്പനിയുടെ ശ്രമം. 

2017 മെയ് 25നായിരുന്നു ശ്രീജിത്തിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിക്കുന്നത്. വിധി ശരിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീജിത്തിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയെന്ന വിശേഷണമാണ് അറസ്റ്റ് വാറണ്ടില്‍ പ്രോസിക്യൂഷന്‍ ശ്രീജിത്തിന് നല്‍കിയിരിക്കുന്നത്. 

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും ദുബായിയും ഒപ്പുവെച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ശ്രീജിത്തിനെ ദുബായില്‍ തിരിച്ചെത്തിക്കാനാണ് നീക്കം. ജാസ് ടൂറിസം കമ്പനി മാനേജിങ് പാര്‍ട്ണര്‍ ഹസന്‍ അബ്ദുള്ള അല്‍ മര്‍സൂഖി ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലായിരുന്നു ശ്രീജിത്തിന് രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com