എന്‍വി ബാലകൃഷ്ണനൊപ്പം കൂടുതല്‍ പേര്‍ സിപിഎം വിട്ട് സിപിഐയിലേക്ക്

സിപിഎം കൊയിലാണ്ടി ഏരിയാ മുന്‍ സെക്രട്ടറിയും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ എന്‍വി ബാലകൃഷ്ണന്‍ സിപിഐയില്‍ ചേരാന്‍ തീരുമാനമെടുത്തതിന് പിന്നാലെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്
എന്‍വി ബാലകൃഷ്ണനൊപ്പം കൂടുതല്‍ പേര്‍ സിപിഎം വിട്ട് സിപിഐയിലേക്ക്


കോഴിക്കോട്: സിപിഎം കൊയിലാണ്ടി ഏരിയാ മുന്‍ സെക്രട്ടറിയും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ എന്‍വി ബാലകൃഷ്ണന്‍ സിപിഐയില്‍ ചേരാന്‍ തീരുമാനമെടുത്തതിന് പിന്നാലെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്. ബാലകൃഷ്ണനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം പേരും സിപിഐയില്‍ ചേരാനാണ് തീരുമാനം. പാര്‍ട്ടി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് സിപിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിപിഐ ജില്ലാ സമ്മേളനത്തോടുനുബന്ധിച്ചും പിന്നിടും സിപിഐയുടെ കോഴിക്കോട്് ജില്ലയിലെ സാംസ്‌കാരിക പരിപാടിയിലെ സജീവ സാന്നിധ്യമാണ് എന്‍വി ബാലകൃഷ്ണന്‍.

എന്‍വി ബാലകൃഷ്‌നോട്  ആഭിമുഖ്യള്ളവരില്‍ ആര്‍എംപിയോടൊപ്പം നില്‍ക്കുന്നവരും സിപിഐയുടെ ഭാഗമാകും. ബാലകൃഷ്ണന്റെ സിപിഐ പ്രവേശത്തെ ചിലര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ബാലകൃഷ്ണനോടൊപ്പം വരുന്ന ആളുകളെ കാണിച്ചാണ് ബാലകൃഷ്ണനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയത്. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ശ്രദ്ധ എന്ന സാംസ്‌കാരിക സംഘടന കൊയിലാണ്ടിയിലെ ഇടതുപക്ഷമുഖം കൂടിയാണ്. ഈ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പര പരിപാടികളിലും സിപിഎം അനുഭാവികളുടെ സാന്നിധ്യം പലപ്പോഴും സിപിഎമ്മിന് തലവേദനായിയിരുന്നു.

സിപിഎം ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ നടന്നപ്പോള്‍ മുന്‍ എരിയാ സെക്രട്ടറിയായ ബാലകൃഷ്ണനെ സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ത്തുനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകാത്ത സാഹചര്യത്തിലാണ് സിപിഐയിലേക്ക് ചേരാനുള്ള തീരൂമാനം. ദേശീയ രാഷ്ട്രീയത്തില്‍ സിപിഐ എടുക്കരുന്ന നിലപാടാണ് ഇന്നത്തെ സാഹചര്യത്തില്‍ അനുയോജ്യം. എന്നാല്‍ ബിജെപിക്കെതിരെ ഇടതുമതേതര ശക്തികളെ യോജിപ്പിക്കേണ്ട സിപിഎം ഇതിന് ഭിന്നനിലപാടണ് സ്വീകരിക്കുന്നതെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. 


കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനൊപ്പം ഒരുകാലത്ത് സിപിഎമ്മിന്റെ ജില്ലയിലെ ത്രസിപ്പിക്കുന്ന നേതാക്കളില്‍ ഒരാളായിരുന്നു എന്‍.വി ബാലകൃഷ്ണന്‍. കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന അദ്ദേഹം എഡിറ്ററായ ഫോര്‍ പിഎം ന്യൂസില്‍ പാര്‍ട്ടി വിരുദ്ധ ലേഖനങ്ങള്‍ വരുന്നു എന്നു ചൂണ്ടിക്കാട്ടി കൊയിലാണ്ടി ഏരിയാ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com