ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് മരിച്ചു

പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഗീതാനന്ദന്‍ തല്‍ക്ഷണം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃശൂര്‍: പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കിനിടെയായിരുന്നു മരണം സംഭവിച്ചത്. 

പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഗീതാനന്ദന് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 58 വയസായിരുന്നു. കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com