സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ക്ക് വിമര്‍ശനം; സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ല

എംഎല്‍എമാര്‍, പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ എംഎല്‍എമാര്‍ക്ക് വിമര്‍ശനം; സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ല

കണ്ണൂര്‍: പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും, റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലുമാണ് എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. 

ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ എംഎല്‍എമാര്‍, പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ എംഎല്‍എമാര്‍ക്കെതിരായ വിമര്‍ശനം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ശരിവെച്ചു. 

എംഎല്‍എയ്‌ക്കെതിരായ വിമര്‍ശനം കൂടാതെ കീഴാറ്റൂരിലെ സമരത്തിന് ഒപ്പം നിന്ന സിപിഐയ്‌ക്കെതിരേയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നാണ് സൂചന. സമരവുമായി ബന്ധപ്പെട്ട് സിപിഎം സര്‍ക്കാരിന്റെ താത്പര്യത്തിന് ഒപ്പം നിന്നപ്പോള്‍ സിപിഐ എതിര് നില്‍ക്കുകയാണ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com